Sunday, March 15, 2026 Last Updated 17 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 PM

മരുമകനെ ക്ഷണിക്കണമെന്ന്‌ എവിടെയും എഴുതിയിട്ടില്ല: രാജീവ്‌ ചന്ദ്രശേഖര്‍

uploads/news/2026/03/829702/k3.jpg

കൊച്ചി: സംസ്‌ഥാന സര്‍ക്കാരിന്റെ തലവന്‍ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന്‌ എവിടെയും എഴുതിയിട്ടില്ലെന്നും ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍.
ഇന്ത്യ ഗവണ്‍മെന്റിന്റെ പ്രോട്ടോകോള്‍ പ്രകാരം സംസ്‌ഥാനത്തിന്റെ തലവന്‍ മുഖ്യമന്ത്രിയാണ്‌. അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിക്കൊപ്പം മരുമകനെയും കുടുംബത്തെയുമെല്ലാം വിളിക്കണമെന്ന്‌ എവിടെയാണ്‌ എഴുതിയിരിക്കുന്നത്‌. തെരഞ്ഞെടുപ്പിന്‌ ഇനി 30 ദിവസമാണുള്ളത്‌. വിവാദങ്ങള്‍ തിരഞ്ഞുനടക്കുന്ന പാര്‍ട്ടിയാണു സി.പി.എം. മുപ്പതുദിവസം കഴിഞ്ഞാല്‍ മുഖ്യമന്ത്രിയും റിയാസും മന്ത്രിമാരായിരിക്കില്ലെന്ന്‌ അവര്‍ക്കറിയാം. അപ്പോള്‍ എങ്ങനെയെങ്കിലും വിവാദം ഉണ്ടാക്കാനാണു ശ്രമം.
സംസ്‌ഥാനത്തിന്റെ ഭരണത്തലവന്‍ എന്നനിലയില്‍ മുഖ്യമന്ത്രിയെ ചടങ്ങിലേക്ക്‌ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും കൂടെ ആരു വരണമെന്നത്‌ അദ്ദേഹം മുന്‍കൂട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു. മുഹമ്മദ്‌ റിയാസിനെ ക്ഷണിക്കാത്തതിനെച്ചൊല്ലി ഉയരുന്ന വിമര്‍ശനങ്ങള്‍ തെരഞ്ഞെടുപ്പു ലക്ഷ്യംവച്ചുള്ള നാടകങ്ങള്‍ മാത്രമാണ്‌. വികസന പദ്ധതികളില്‍നിന്നു ജനശ്രദ്ധ തിരിക്കാനാണു സി.പി.എം. ശ്രമിക്കുന്നത്‌. മുഖ്യമന്ത്രിയുടെ കൂടെ പങ്കെടുക്കേണ്ടവരുടെ പട്ടിക മുന്‍കൂട്ടി നല്‍കാത്തതു സംസ്‌ഥാന സര്‍ക്കാരിന്റെ വീഴ്‌ചയാണെന്നും ഇതു രാഷ്‌ട്രീയ തന്ത്രം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google