Sunday, March 15, 2026 Last Updated 17 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 PM

കടകംപള്ളി ഭൂമി തട്ടിപ്പ്‌ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തി

uploads/news/2026/03/829692/k10.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി, മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ കഴക്കൂട്ടം എം.എല്‍.എ. കടകംപള്ളി സുരേന്ദ്രനെതിരേ പോലീസില്‍ പരാതി നല്‍കി.
ഭൂമി തട്ടിപ്പു കേസില്‍ തന്നെ കുടുക്കാന്‍ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ്‌ പോറ്റിയുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടു സംസ്‌ഥാന പോലീസ്‌ മേധാവിക്കാണു പോറ്റി പരാതി നല്‍കിയിരിക്കുന്നത്‌. സ്വര്‍ണക്കൊള്ള കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു പിന്നാലെയാണ്‌ പോറ്റിയുടെ നീക്കം. ഭൂമി തട്ടിയെടുത്തെന്ന്‌ ആരോപിച്ചു പ്രത്യേക അന്വേഷണ സംഘത്തിന്‌ (എസ്‌.ഐ.ടി) കഴക്കൂട്ടം സ്വദേശിനിയായ പ്രതിഭ പരാതി നല്‍കിയിരുന്നു. പോറ്റി ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയായിരുന്നു പരാതി വന്നത്‌. ഈ പരാതിക്കു പിന്നില്‍ കഴക്കൂട്ടം എം.എല്‍.എയായ കടകംപള്ളി സുരേന്ദ്രനാണെന്നാണ്‌ പോറ്റിയുടെ ആരോപണം.
തന്നെ വീണ്ടും ജയിലിലാക്കുകയും ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട്‌ കടകംപള്ളിക്കെതിരേ ഉയരുന്ന ആരോപണങ്ങളും അന്വേഷണവും ഒഴിവാക്കുകയുമാണ്‌ ഇതിന്റെ ലക്ഷ്യമെന്നും പോറ്റി പരാതിയില്‍ പറയുന്നു. താന്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഭൂമി തട്ടിപ്പ്‌ കേസ്‌ ഉയര്‍ന്നത്‌ ആസൂത്രിതമായാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പ്രതിഭയുടെ പത്തു സെന്റ്‌ ഭൂമി 2017ലാണ്‌ വാങ്ങിയതെന്നു പോറ്റി പറയുന്നു. 'പിന്നീട്‌ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു സാമ്പത്തിക തര്‍ക്കമുണ്ടായി. ഇതു സംബന്ധിച്ചു കേസ്‌ നിലനിന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്‌ 2024ല്‍ കടകംപള്ളി സുരേന്ദ്രന്‍ മധ്യസ്‌ഥനായി തുമ്പ പോലീസ്‌ സ്‌റ്റേഷനില്‍ ചര്‍ച്ച നടന്നു'- പോറ്റി പരാതിയില്‍ വെളിപ്പെടുത്തി. താനുമായി പ്രത്യേക അടുപ്പമില്ലെന്ന കടകംപള്ളിയുടെ മുന്‍ വാദം ഇതോടെ ചോദ്യം ചെയ്യപ്പെടുന്നതായും പോറ്റി ആരോപിക്കുന്നു. ഭൂമി ഇടപാട്‌ സംബന്ധിച്ച കേസില്‍ പോറ്റി ഈടായി വാങ്ങിയ ഭൂമി പിന്നീടു മറ്റൊരാള്‍ക്കു മറിച്ചുവിറ്റെന്നാണു കഴക്കൂട്ടം സ്വദേശിനിയുടെ പരാതി. 2020ലാണ്‌ ഭൂമി തട്ടിപ്പ്‌ നടന്നതെന്നു പരാതിയില്‍ പറയുന്നു. പരാതിയെത്തുടര്‍ന്നു ഭൂമി തട്ടിപ്പ്‌ കേസില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിരുന്നു. ശബരിമല ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കെതിരേ വിവിധ കേസുകളാണു രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉള്‍പ്പെടെ പോറ്റിയെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. എന്നാല്‍, 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മാസം അഞ്ചിനു പോറ്റിക്കു കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.

സുനില്‍ ജെ. സണ്ണി

Ads by Google
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google