Sunday, March 15, 2026 Last Updated 19 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 PM

ഇ.എന്‍. മോഹന്‍ദാസ്‌ അന്തരിച്ചു

മലപ്പുറം: സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗവും മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എന്‍. മോഹന്‍ദാസ്‌ (74) അന്തരിച്ചു. കഴിഞ്ഞ എട്ടിനു പക്ഷാഘാതത്തെത്തുടര്‍ന്നു പെരിന്തല്‍മണ്ണ ഇ.എം.എസ്‌. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോഹന്‍ദാസ്‌ അതീവ ഗുരുതരാവസ്‌ഥയിലായിരുന്നു. ഭാര്യ: കെ. ഗീത (റിട്ട. അധ്യാപിക). മക്കള്‍: ഡോ. ദിവ്യ (കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല), ധ്യാന്‍ മോഹന്‍ (ഐ.ടി. എന്‍ജീനിയര്‍). മരുമക്കള്‍: ഡോ.പി.പി. ജയപ്രകാശന്‍ (അസിസ്‌റ്റന്റ്‌ പ്രഫസര്‍, ടി.എം.ജി. ഗവ. കോളജ്‌, തിരൂര്‍), ശ്രീജിഷ (ഐ.ടി. എന്‍ജിനീയര്‍).
ഇന്ത്യനൂര്‍ എടയാട്ട്‌ നെടുമ്പുറം പരേതാരായ വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി 1951 സെപ്‌റ്റംബര്‍ 15ന്‌ ഇ.എന്‍. മോഹന്‍ദാസ്‌ ജനിച്ചു. എസ്‌.എഫ്‌.ഐ. ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും ഏറനാട്‌ താലൂക്ക്‌ സെക്രട്ടറിയുമായിരുന്നു. കെ.എസ്‌.വൈ.എഫ്‌. ജില്ലാ പ്രസിഡന്റും ഡി.വൈ.എഫ്‌.ഐ. പ്രഥമ ജില്ലാ പ്രസിഡന്റുമായി. സി.പി.എം. ഇന്ത്യനൂര്‍ ബ്രാഞ്ച്‌ സെക്രട്ടറി, കോട്ടയ്‌ക്കല്‍ ലോക്കല്‍ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട്‌ താലൂക്ക്‌ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
2018ല്‍ പെരിന്തല്‍മണ്ണ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി. 2021 ല്‍ തിരൂര്‍ സമ്മേളനത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്‌.കെ.ടി.യു, സി.ഐ.ടി.യു. എന്നിവയുടെ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചു. മലപ്പുറം ഇ.എം.എസ്‌. പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്‌. ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജറായിരുന്നു. റെയ്‌ഡ്‌കോ വൈസ്‌ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
മണ്ണഴി എ.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകനായി 2007ല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. ദീര്‍ഘകാലം കോഡൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റായിരുന്നു.

Ads by Google
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google