Sunday, March 15, 2026 Last Updated 18 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 PM

ജമാഅത്തെ, പി.ഡി.പി. ബന്ധം: ഇരുമുന്നണികളെയും കുടഞ്ഞ്‌ മോദി

കൊച്ചി: അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ്‌ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള സംഘടനകളെ കൂട്ടുപിടിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
വിഘടനവാദ അജന്‍ഡകളുള്ള ഇത്തരം സംഘടനകളെ കോണ്‍ഗ്രസ്‌ പിന്തുണയ്‌ക്കുന്നത്‌ ഗൗരവതരമായ സാഹചര്യമാണ്‌. വിഘടനവാദരാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളുടെ ഐക്യം തകര്‍ക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നതെന്നും മോദി വിമര്‍ശിച്ചു.
എന്‍.ഡി.എ. തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയും ഇത്തരം നിലപാടുകളില്‍ വ്യത്യസ്‌തരല്ല. പി.ഡി.പി. പോലെയുള്ള ഭീകരപ്രസ്‌ഥാനങ്ങളുമായി എല്‍.ഡി.എഫിനു മുമ്പേ ബന്ധമുണ്ട്‌.
യുവാക്കള്‍ക്കിടയില്‍ തീവ്രവാദം പടര്‍ത്തുന്ന ഇത്തരം ശക്‌തികളെ സംരക്ഷിക്കുന്ന നിലപാടാണ്‌ ഇടതുപക്ഷത്തിന്റേത്‌. മാറിമാറി ഭരിക്കുമെന്ന്‌ ഉറപ്പുള്ളതിനാല്‍, കേരളത്തിന്റെ വികസനം തടയുന്നതിലും വ്യവസായങ്ങള്‍ തകര്‍ക്കുന്നതിലും രണ്ട്‌ മുന്നണികളും ഒറ്റക്കെട്ടാണ്‌. കേരളത്തിന്റെ നാശത്തിനായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കൂട്ടരെയും ജനം തിരിച്ചറിയണമെന്നും മോദി ആവശ്യപ്പെട്ടു.

Ads by Google
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google