Sunday, March 15, 2026 Last Updated 17 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 PM

ശ്വേത മേനോനെതിരായ കേസ്‌ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു പണം സമ്പാദിച്ചെന്ന നടി ശ്വേത മേനോനെതിരായ കേസ്‌ ഹൈക്കോടതി റദ്ദാക്കി. കൊച്ചി ടൗണ്‍ സെന്‍ട്രല്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസാണ്‌ റദ്ദാക്കിയത്‌. എറണാകുളം സി.ജെ.എം. കോടതിയിലെ നടപടികളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്‌.
കേസ്‌ എഴുതിത്തള്ളാത്തത്‌ എന്തുകൊണ്ടെന്നു പോലീസിനോടു ചോദിച്ച ഹൈക്കോടതി, പരാതി മുഖവിലയ്‌ക്കെടുത്താലും ശ്വേത മേനോനെതിരായ കുറ്റകൃത്യം നിലനില്‍ക്കില്ലെന്നു വ്യക്‌തമാക്കി. ശ്വേത മേനോന്റെ സല്‍പ്പേര്‌ കളങ്കപ്പെടുത്താനും വ്യക്‌തി വിദ്വേഷം മുന്‍നിര്‍ത്തിയുമാണ്‌ പരാതിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ തെരഞ്ഞെടുപ്പ്‌ സമയത്തായിരുന്നു ശ്വേത മേനോനെതിരേ കേസെടുത്തത്‌. മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു എഫ്‌.ഐ.ആര്‍. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയില്‍ ഐ.ടി. നിയമത്തിലെ 67(എ) വകുപ്പ്‌ പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരവുമായിരുന്നു കേസെടുത്തത്‌. അശ്ലീല രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു എന്നതടക്കമുള്ള കാര്യങ്ങളും ശ്വേതയ്‌ക്കെതിരായ പരാതിയില്‍ ഉന്നയിച്ചിരുന്നു.

Ads by Google
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google