Sunday, March 15, 2026 Last Updated 19 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 PM

മോദി ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവ്‌: സാബു എം. ജേക്കബ്‌

കൊച്ചി: ലോകത്ത്‌ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നേതാവ്‌ നരേന്ദ്ര മോദിയാണെന്ന്‌ ട്വന്റി20 അധ്യക്ഷന്‍ സാബു എം. ജേക്കബ്‌. നൂറു മില്യന്‍ ആളുകളാണ്‌ മോദിയെ ഫോളോ ചെയ്യുന്നത്‌.
രണ്ടാമതുള്ള യു.എസ്‌. പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്‌ 43 മില്യന്‍ ഫോളോവേഴ്‌സ്‌ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.ഡി.എ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്കു തുടക്കംകുറിച്ച്‌ കൊച്ചിയില്‍ നടന്ന കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു സാബു എം. ജേക്കബ്‌.
ഇന്ത്യ ലോകത്തിന്റെ ഉന്നതിയിലേക്കു വളര്‍ന്നത്‌ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്‌. യു.കെ, ജപ്പാന്‍ എന്നിവയെ മറികടന്നാണ്‌ നാലാം സ്‌ഥാനത്ത്‌ ഇന്ത്യയെത്തിയത്‌. ഡിജിറ്റല്‍ ഇക്കണോമിയില്‍ യു.എസും ചൈനയും കഴിഞ്ഞാല്‍ അടുത്തത്‌ ഇന്ത്യയാണ്‌. 12 വര്‍ഷം മുമ്പ്‌ ദരിദ്രരാജ്യത്തുനിന്നു വന്നവരെന്ന പരിഗണനയാണ്‌ ഇന്ത്യക്കാര്‍ക്കു ലഭിച്ചതെങ്കില്‍ ഇന്ന്‌ സ്‌ഥിതി അതല്ല.
ഇടതുവലതു മുന്നണികള്‍ മാറിമാറി ഭരിച്ച്‌ കേരളത്തെ കൊള്ളയടിച്ചു. ക്ഷേത്രങ്ങളും പള്ളികളും കൊള്ളയടിക്കുന്നു. മയക്കുമരുന്ന്‌ സാര്‍വത്രികമാക്കി. 117 വര്‍ഷമായി പരിഹരിക്കാത്ത സഭാതര്‍ക്കം പരിഹരിക്കാന്‍ എന്‍.ഡി.എ. മുന്നണിക്കു കഴിയുമെന്ന്‌ ഉറപ്പുണ്ടെന്നും സാബു എം. ജേക്കബ്‌ പറഞ്ഞു.

Ads by Google
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google