Sunday, March 15, 2026 Last Updated 18 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 PM

ജി. സുധാകരനെ അനുനയിപ്പിക്കാന്‍ നേരിട്ട്‌ ഇടപെട്ട്‌ മുഖ്യമന്ത്രി

ആലപ്പുഴ: ജി. സുധാകരനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട്‌ ഇടപെട്ടു. മുഖ്യമന്ത്രി ഫോണിലൂടെ ജി. സുധാകരനുമായി സംസാരിച്ചതായാണ്‌ സൂചന.വാര്‍ത്താസമ്മേളനം നടത്തുമെന്നു ജി. സുധാകരന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സി.പി.എം. നേതാക്കള്‍ പറവൂരിലെ ജി. സുധാകരന്റെ വീട്ടിലെത്തി. ഇന്നലെ രാത്രിയോടെ ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെയും സി.എസ്‌. സുജാതയുടെയും നേതൃത്വത്തിലുള്ള സംഘമാണ്‌ വീട്ടിലെത്തിയത്‌. വാര്‍ത്താസമ്മേളനത്തില്‍ പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, അവഗണന നേരിട്ട്‌ ഇനിയും മുന്നോട്ടുപോകാനാകില്ലെന്നും സ്‌ഥാനാര്‍ഥിയാകുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ അവരെ അറിയിച്ചു.
അതോടെ, സുധാകരന്‍ പാര്‍ട്ടി വിട്ടാല്‍ പ്രതിരോധിക്കാനുള്ള നീക്കത്തിനു സി.പി.എമ്മും ഒരുങ്ങി. ഇന്നലെ അടിയന്തര ജില്ലാ കമ്മിറ്റി ചേര്‍ന്ന്‌ സുധാകരന്റെ വിഷയം ചര്‍ച്ചചെയ്‌തു.

Ads by Google
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google