കൊച്ചി: പ്രധാനമന്ത്രി ഉദ്‌ഘാടനവും ശിലാസ്‌ഥാപനവും നിര്‍വഹിച്ച പരിപാടികള്‍ ബഹിഷ്‌കരിച്ച് സംസ്‌ഥാന സര്‍ക്കാര്‍.
ദേശീയ പാത 66 ന്റെ വിവിധ റീച്ചുകളുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി ഇന്നലെ കലൂരില്‍ നടന്ന പരിപാടിയില്‍ നിര്‍വഹിച്ചിരുന്നു. ഇതിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ ഗ്രാമീണ വകുപ്പു മന്ത്രി എം.ബി. രാജേഷ് എന്നിവര്‍ക്ക് ക്ഷണമുണ്ടായിരുന്നു. പക്ഷേ, റോഡുകളുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചതുമില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ചത്.
മന്ത്രി റിയാസ് ആകട്ടെ സമാന്തര ഉദ്‌ഘാടനവും റോഡ് ഷോയും കോഴിക്കോട് സംഘടിപ്പിച്ചാണ് പ്രതിഷേധ മറിയിച്ചത്. സര്‍ക്കാരിന്റെ പരിപാടിയില്‍ ബി.ജെ.പി. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ പങ്കെടുപ്പിച്ചതിലും വേദിയില്‍ സ്‌ഥാനം നല്‍കിയതിലും ഭരണപക്ഷം വിമര്‍ശനമുന്നയിച്ചു.