Sunday, March 15, 2026 Last Updated 21 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 02.14 PM

കെ.സുരേന്ദ്രന്‍ രാഷ്ട്രീയ ഗുരു, മാധ്യമങ്ങളില്‍ വരുന്നത് അറിയാത്ത കാര്യം ; പ്രതികരിച്ച് എം.എല്‍. അശ്വിനി

uploads/news/2026/03/829635/ml-aswini.jpg

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബിജെപിയില്‍ വിഭാഗീയതയും ഭിന്നതയും ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും താന്‍ പോലും അറിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ കൂടി വരുന്നതെന്നും ബിജെപി വനിതാനേതാവ് എംഎല്‍ അശ്വിനി. കാസര്‍ഗോഡ് ബിജെപിയില്‍
ഒരു വിഭാഗീയതയും ഇല്ലെന്നും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും പറഞ്ഞു.

സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്നതാണ് തനിക്കിഷ്ടമെന്ന് ആദ്യമേ പറഞ്ഞിരുന്നു. കെ സുരേന്ദ്രന്‍ തന്റെ രാഷ്ട്രീയ ഗുരു ആണെന്നും അദ്ദേഹത്തെ വിജയിപ്പിക്കാന്‍ വേണ്ടി ശക്തമായ പ്രവര്‍ത്തനത്തില്‍ ആണെന്നും പറഞ്ുഞ. മാധ്യമങ്ങള്‍ നുണ പ്രചരണം അവസാനിപ്പിക്കണമെന്നും
ബിജെപി യുടെ വളര്‍ച്ചയില്‍ വിറളി പൂണ്ടവര്‍ ആണ് ഇത്തരത്തില്‍ വാര്‍ത്ത പടച്ചു വിടുന്നതെന്നും വാര്‍ത്തയ്ക്കു വേണ്ടി പൊതുപ്രവര്‍ത്തകരുടെ ഭാവി നശിപ്പിക്കരുതെന്നും അശ്വനി ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയ പ്രതികരണത്തില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്്റ്റ്.

ഞാന്‍ പോലും അറിയാത്ത കാര്യങ്ങള്‍ ആണ് മാധ്യമങ്ങളില്‍ കൂടി വരുന്നത്
ഇവിടെ ഒരു വിഭാഗീയതയും ഇല്ല
ശ്രി കെ സുരേന്ദ്രന്‍ എന്റെ രാഷ്ട്രീയ ഗുരു ആണ് അദ്ദേഹം മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി ആണ് അതിനു വേണ്ടി ശക്തമായ പ്രവര്‍ത്തനത്തില്‍ ആണ് നമ്മള്‍ എല്ലാവരും ഒറ്റ കെട്ടായി.
മാധ്യമങ്ങള്‍ നുണ പ്രചരണം അവസാനിപ്പിക്കണം
ബിജെപി യുടെ വളര്‍ച്ചയില്‍ വിറളി പൂണ്ടവര്‍ ആണ് ഇത്തരത്തില്‍ വാര്‍ത്ത പടച്ചു വിടുന്നത്
ആദ്യമേ ഞാന്‍ പറഞ്ഞിരുന്നു സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്നതാണ് എനിക്കിഷ്ടം എന്ന്
മാധ്യമങ്ങളോട് :- വാര്‍ത്തയ്ക്കു വേണ്ടി പൊതുപ്രവര്‍ത്തകരുടെ ഭാവി നശിപ്പിക്കരുത്

Ads by Google
Wednesday 11 Mar 2026 02.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google