Sunday, March 15, 2026 Last Updated 12 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 09.49 AM

'എറണാകുളത്തുള്ള ആളാണ്, തീര്‍ത്തു കളയും' ; എസ്എഫ്‌ഐ നേതാവ് ആര്‍ഷോയ്ക്ക് എതിരേ വധഭീഷണി ആരോപണം

uploads/news/2026/03/829549/arsho.jpg

പാലക്കാട്: എസ്എഫ്‌ഐ മുന്‍ നേതാവിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് എസ് എഫ് ഐ നേതാവ് പി എം ആര്‍ഷോയ്ക്ക് എതിരേ ആരോപണം. തീര്‍ത്തു കളയും എന്ന് ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് മണ്ണാര്‍ക്കാട് എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറി ഷാനിഫാണ് രംഗത്ത്‌വന്നത്. വാട്‌സാപ്പ് കോളിലാണ് ആര്‍ഷോ വിളിച്ചതെന്നും പറയുന്നു.

പി കെ ശശി അനുകൂലിയായി മാറിയതിന് പിന്നാലെയാണ് ഭീഷണി വന്നത്. 'എറണാകുളത്തുള്ള ആളാണ്, തീര്‍ത്തു കളയും' എന്നായിരുന്നു ഭീഷണിയെന്നും ഷാനിഫിന്റെ പരാതിയില്‍ പറയുന്നു. പി കെ ശശിയെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ആര്‍ഷോ അസഭ്യവര്‍ഷവും നടത്തി എന്നാണ് ആരോപണം. എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവില്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ ആര്‍ഷോ കഞ്ചാവ് ഉപയോഗിക്കുന്നതായി സൂചിപ്പിച്ച് പി കെ ശശി പരോക്ഷ വിമര്‍ശനം നടത്തിയിരുന്നു.

നേരത്തേ പാര്‍ട്ടിയെ വിമര്‍ശിക്കുകയും നേതാക്കന്മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവും നടത്തിയതിന് പാലക്കാട്ടെ മുന്‍ സിപിഐഎം നേതാവായ പി.കെ. ശശിയെ പാര്‍ട്ടി പുറത്താക്കിയിരുന്നു. പാര്‍ട്ടിയുമായി വിട്ട പി.കെ. ശശി കഴിഞ്ഞ ദിവസം പാലക്കാട് വിമത കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. പാര്‍ട്ടിയുടെ സംഘടനാ മര്യാദകള്‍ ലംഘിച്ച് വിമത കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തുകയൂം ചെയ്‌തെന്നാണ് ആരോപിച്ചാണ് പി.കെ. ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്്.

Ads by Google
Wednesday 11 Mar 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google