Sunday, March 15, 2026 Last Updated 16 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 09.14 AM

പ്രധാനമന്ത്രി ഇന്ന് 10,000 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്യും ; വന്‍ പരിപാടിയാക്കാന്‍ ബിജെപി

uploads/news/2026/03/829545/modi-kerala.gif

കൊച്ചി: ഇന്ന് കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ബിജെപിയുടെ പ്രചരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനൊപ്പം ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത് വന്‍ വികസനപദ്ധതികളും. ഇന്ന് 11.30 യോടെ നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി 1.30-ഓടെ കൊച്ചിയില്‍ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. അതേസമയം പരിപാടി ബഹിഷ്‌ക്ക്‌രിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) പ്രതിവര്‍ഷ 400 കിലോ ടണ്‍ ഉല്‍പ്പാദനശേഷി കണക്കാക്കുന്ന 5,500 കോടി രൂപയിലധികം നിക്ഷേപം വരുന്ന കൊച്ചി എണ്ണശുദ്ധീകരണശാലയിലെ പോളിപ്രൊപ്പിലീന്‍ യൂണിറ്റിനു പ്രധാനമന്ത്രി തറക്കല്ലിടും. പാക്കേജിങ്, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ വസ്തുവാണു പോളിപ്രൊപ്പിലീന്‍. ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറച്ച് ഇന്ത്യയുടെ ആഭ്യന്തര പോളിമര്‍ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുക, വ്യവസായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഉന്നമിടുന്നത്.

റോഡ് അടിസ്ഥാനസൗകര്യമേഖലയില്‍ 2,650 കോടി രൂപയിലധികം ചെലവില്‍ രണ്ട് റോഡ് പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതില്‍ ആദ്യത്തേത് ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാതയാണ്. രണ്ടാമത്തെ പദ്ധതി ഏകദേശം 2,140 കോടി രൂപ ചെലവില്‍ നിര്‍മിച്ച വെങ്ങളംമുതല്‍ രാമനാട്ടുകരവരെയുള്ള കോഴിക്കോടു ബൈപ്പാസിന്റെ ആറുവരിപ്പാതയാണ്.

കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലകള്‍ തമ്മിലും, മംഗളൂരുവും മുഴപ്പിലങ്ങാടുമുള്‍പ്പെടെ, സമീപപ്രദേശങ്ങള്‍ തമ്മിലുമുള്ള ബന്ധം കരുത്തുറ്റതാക്കും. കാസര്‍ഗോഡ്, ബേക്കല്‍, പയ്യന്നൂര്‍, കണ്ണൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അഴീക്കല്‍ തുറമുഖവുമായുള്ള ബന്ധം വര്‍ധിപ്പിക്കാനും വിനോദസഞ്ചാരം, വ്യാപാരം എന്നിവയെ പിന്തുണയ്ക്കാനും ഈ പദ്ധതി സഹായിക്കും.

നിലവിലുള്ള വിഭജിക്കാത്ത രണ്ടുവരിപ്പാതയെ ഇരുവശങ്ങളിലും സര്‍വീസ് റോഡുള്ള ആറുവരി ദേശീയ പാതയാണ്. ഇതു ഗതാഗതക്കുരുക്കു ഗണ്യമായി കുറയ്ക്കാനും വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി വര്‍ധിപ്പിക്കാനും റോഡുസുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കും. ഈ ദൂരപരിധിയിലുള്ള യാത്രാസമയം ഒരുമണിക്കൂറിലധികം എന്നതില്‍നിന്ന് ഏകദേശം 15 - 20 മിനിറ്റായി കുറയുമെന്നു പ്രതീക്ഷിക്കുന്നു.

കോഴിക്കോട് ബീച്ച്, ബേപ്പൂര്‍ തുറമുഖം, കാപ്പാട് ബീച്ച് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലെ വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും ഈ പദ്ധതി കരുത്തേകും. പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന പ്രകാരം കേരളത്തില്‍ നിര്‍മിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

ഈ റോഡുകള്‍ ഗ്രാമീണ-മലയോര മേഖലകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തും. അമൃതഭാരത സ്റ്റേഷന്‍ പദ്ധതിക്കുകീഴില്‍ പുനര്‍വികസിപ്പിച്ച ഷൊര്‍ണൂര്‍ ജങ്ഷന്‍, കുറ്റിപ്പുറം, ചങ്ങനാശേരി എന്നീ മൂന്നു റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. യാത്രക്കാര്‍ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങളോടും പ്രവേശനക്ഷമതയോടുംകൂടിയാണ് ഈ സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിച്ചത്.

അതേസമയം പരിപാടി ബഹിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സംസ്ഥാനസര്‍ക്കാര്‍. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്നാണ് ആരോപണം. മന്ത്രിമാരായ എം.ബി.രാജേഷും കൃഷ്ണന്‍കുട്ടിയും പങ്കെടുക്കില്ല.

Ads by Google
Wednesday 11 Mar 2026 09.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google