Sunday, March 15, 2026 Last Updated 15 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 08.18 AM

കേരളത്തിന് വേണ്ടത് മാറ്റവും പുതിയ വികസനവും ; പ്രധാനമന്ത്രിയുടെ സന്ദര്‍ശനം അതിന്റെ തുടക്കമെന്ന്

uploads/news/2026/03/829540/rajeev-chandrasekhar.jpg

കൊച്ചി: കേരളത്തിന് വേണ്ടത് മാറ്റവും പുതിയ വികസനവും അഴിമതിരഹിത ഭരണവുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രി മോദി ഇന്ന് നടത്തുന്ന കൊച്ചി സന്ദര്‍ശനം ഈ മാറ്റത്തിന്റെ തുടക്കമാണെന്നും പറഞ്ഞു.

പ്രധാനമന്ത്രി മോദി എറണാകുളവും കൊച്ചിയും സന്ദര്‍ശിക്കുന്നുണ്ട്. അദ്ദേഹം ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വളരെ നിര്‍ണായക ഘട്ടമായിരിക്കും ഇതെന്നും പറഞ്ഞു.

നമുക്ക് മാറ്റം, പുതിയ വികസനം, അഴിമതി രഹിത ഭരണം എന്നിവ വേണം. പ്രധാനമന്ത്രി മോദി അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. ഞങ്ങളുടെ പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനാണ് അദ്ദേഹം ഇവിടേയ്ക്ക് വരുന്നതെന്നും പറഞ്ഞു. പ്രധാനമന്ത്രി ഇന്ന് മൂന്ന് പരിപാടികള്‍ക്കാണ് കൊച്ചിയില്‍ എത്തുന്നത്. ബിജെപിയുടെ പ്രചരണോത്ഘാടനം നടത്തും.

എന്‍ഡിഎ യുടെ പ്രകടനപത്രികയും പ്രധാനമന്ത്രി ഇന്ന് കലൂരില്‍ നടക്കുന്ന ബിജെപി പരിപാടിയില്‍ പ്രകാശനം ചെയ്യും. ധീവരസഭയുടെ സമ്മേളനം, റോഡ്‌ഷോ എന്നിവയും നടക്കും. പതിനായിരം കോടി രൂപയുടെ പദ്ധതി ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തുന്നുണ്ട്.

Ads by Google
Wednesday 11 Mar 2026 08.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google