Sunday, March 15, 2026 Last Updated 9 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 07.46 AM

എന്‍ഡിഎ പ്രകടനപത്രിക പ്രകാശനം, പതിനായിരംകോടിയുടെ പദ്ധതി ഉദ്ഘാടനം; പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

uploads/news/2026/03/829538/modi-roadshow-kerala.gif

കൊച്ചി: എന്‍ഡിഎ യുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടനം അടക്കമുള്ള വിവിധ പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍. 11.30 യോടെ പ്രധാനമന്ത്രി കൊച്ചിയില്‍ ഇറങ്ങും. ധീവരസഭയുടെ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം, എന്‍ഡിഎ യുടെ പൊതുസമ്മേളനം, എന്‍ ഡി എ പ്രകടനപത്രിക പ്രകാശനം, വികസനപദ്ധതികളുടെ ഉദ്ഘാടനം എന്നിവയെല്ലാമാണ് പരിപാടികള്‍.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെനിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം നേവി ഹെലിപാഡില്‍ ഇറങ്ങും. മറൈന്‍ ഡ്രൈവില്‍ ധീവരസഭയുടെ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനമാണ് ആദ്യ പരിപാടി. പിന്നാലെ കലൂര്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ റോഡ്‌ഷോയും പിന്നീട് കൊണ്ടിയിലെ എന്‍ഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡ്മാര്‍ഗ്ഗമാണ് സുവര്‍ണ്ണ ജൂബിലി സമ്മേളന നഗറിലേക്ക് എത്തുന്നത്. പിന്നീട് പതിനായിരത്തോളം എന്‍ഡിഎ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര സ്റ്റേഡിയത്തിന് മുന്‍വശത്ത് നിന്ന് റോഡ് ഷോ നടക്കും. ശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ഔദ്യോഗിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

രണ്ടു മണിയോടെ എന്‍ഡിഎ പൊതുസമ്മേളനം ആരംഭിക്കും. അരലക്ഷത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. യോഗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ ഡി എ പ്രകടനപത്രിക നരേന്ദ്ര മോദി പ്രകാശനം ചെയ്യും. വൈകുന്നേരം നാലുമണിയോടെ പ്രധാനമന്ത്രി തിരിച്ച് ഡല്‍ഹിയിലേക്ക് മടങ്ങും. ഇതിനിടയില്‍ പതിനായിരം കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.

Ads by Google
Wednesday 11 Mar 2026 07.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google