Sunday, March 15, 2026 Last Updated 18 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

അതിദാരിദ്ര്യ നിര്‍മാര്‍ജനാനന്തര പദ്ധതി; വിശദമാര്‍ഗരേഖ അംഗീകരിച്ചു

തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മാര്‍ജനാനന്തര പദ്ധതിയുടെ വിശദ മാര്‍ഗരേഖയ്‌ക്കു മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. അതിദരിദ്രര്‍ക്ക്‌ തൊട്ടുമുകളില്‍ വരുന്ന വിഭാഗത്തെ കേവലദാരിദ്ര്യത്തില്‍നിന്നും കരകയറ്റുക എന്നതാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. അതിദാരിദ്ര്യമുക്‌തരായ കുടുംബങ്ങള്‍ വീണ്ടും പഴയ അവസ്‌ഥയിലാകില്ലെന്ന്‌ ഉറപ്പാക്കാനുള്ള ഇടപെടലുകളും നടത്തും.

പ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍
പെന്തക്കോസ്‌ത്‌ സഭകളെ ൈക്രസ്‌തവസഭാ വിഭാഗമായി തത്വത്തില്‍ അംഗീകരിക്കും. ഇവര്‍ ഉള്‍പ്പെടെയുള്ള പരിവര്‍ത്തിത ൈക്രസ്‌തവ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിശോധിച്ച്‌ ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി.
ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരായ ബിശ്വനാഥ സിന്‍ഹ, ടി.വി. അനുപമ, ജെറോമിക്‌ ജോര്‍ജ്‌ എന്നിവരാണ്‌ അംഗങ്ങള്‍.
മയക്കുമരുന്ന്‌ കുറ്റകൃത്യങ്ങള്‍ തടയാനും അന്വേഷിക്കാനും എക്‌സൈസിനു കീഴില്‍ കേരളാ സ്‌റ്റേറ്റ്‌ നാര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ (സ്‌റ്റേറ്റ്‌ എന്‍.സി.ബി) രൂപീകരിക്കും.

കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി വിവിധ ബോര്‍ഡുകളില്‍നിന്നു വായ്‌പയെടുക്കാന്‍ അനുമതി നല്‍കി. കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ്‌: 100 കോടി രൂപ, കേരള കള്ള്‌ വ്യവസായ തൊഴിലാളി ക്ഷേമനിധി: 185 കോടി രൂപ, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ വായ്‌പയായി നല്‍കുമെന്ന്‌ അറിയിച്ച 50 കോടി രൂപയുമാണ്‌ നല്‍കുക.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ 214 കരാര്‍/ദിവസവേതന ജീവനക്കാരെ സ്‌ഥിരപ്പെടുത്തും.

വെച്ചൂര്‍ മോഡേണ്‍ റൈസ്‌ മില്‍ അംഗീകൃത തസ്‌തികകളിലെ സ്‌ഥിരം ജീവനക്കാര്‍ക്ക്‌ 1/07/2019 പ്രാബല്യത്തില്‍ 11-ാം ശമ്പള പരിഷ്‌കരണം അനുവദിച്ചു.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട്‌ ലിമിറ്റഡിലെ സ്‌ഥിരം തസ്‌തികകളിലെ സ്‌ഥിരം ജീവനക്കാര്‍ക്ക്‌ 11-ാം ശമ്പള പരിഷ്‌കരണം അനുവദിക്കും.
കേരള അക്വാകള്‍ച്ചര്‍ ഡെവലപ്‌മെന്റ്‌ ഏജന്‍സി (അഡാക്ക്‌) ലെ റെഗുലറൈസ്‌ ചെയ്‌ത തസ്‌തികകളിലെ 28 ജീവനക്കാര്‍ക്ക്‌ 11-ാം ശമ്പള പരിഷ്‌കരണം അനുവദിച്ചു. റെഗുലറൈസ്‌ ചെയ്‌ത 36 ഫാം ലേബറര്‍മാര്‍ക്കും 11-ാം ശമ്പള പരിഷ്‌കരണം അനുവദിക്കും.

ബിവറേജസ്‌ കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലെ ജീവനക്കാര്‍ക്ക്‌ ശമ്പളത്തിനു പുറമേ മൂന്നു സ്ലാബുകളിലായി അനുവദിച്ച പ്രതിദിന അലവന്‍സ്‌, കേഡര്‍ വ്യത്യാസമില്ലാതെ 550 രൂപയായി വര്‍ധിപ്പിക്കും. വര്‍ധനവിന്റെ സാമ്പത്തിക ആനുകൂല്യം ഉത്തരവാകുന്നതിന്റെ തൊട്ടടുത്ത മാസം മുതല്‍ അനുവദിക്കും.

രാജാക്കാട്‌ ഫയര്‍ സ്‌റ്റേഷനില്‍ 15 തസ്‌തികകള്‍ അനുവദിക്കും. അധികമായി ആവശ്യം വരുന്ന തസ്‌തികകള്‍ പുനര്‍വിന്യാസത്തിലൂടെ കണ്ടെത്താന്‍ ഡയറക്‌ടര്‍ ജനറലിന്‌ അനുമതി നല്‍കി.

കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാന്‍ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡനില്‍ നിക്ഷിപ്‌തമായ അധികാരം ഓണററി വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‌/അധികാരപ്പെട്ട ഉദ്യോഗസ്‌ഥന്‌ ഡെലിഗേറ്റ്‌ ചെയ്‌തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ കാലാവധി ഈവര്‍ഷം മേയ്‌ 28 മുതല്‍ ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ച നടപടി സാധൂകരിച്ചു.

കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച്‌ സെന്ററില്‍ 13 തസ്‌തികകള്‍ സൃഷ്‌ടിക്കും. മൂന്ന്‌ സ്‌ഥിരം തസ്‌തികകളും 10 കരാര്‍ തസ്‌തികകളുമാണ്‌ സൃഷ്‌ടിക്കുന്നത്‌.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google