Sunday, March 15, 2026 Last Updated 19 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

ഡോ. നടുവട്ടം സത്യശീലന്‌ സി.ആര്‍. രാമചന്ദ്രന്‍ പുരസ്‌കാരം

കോട്ടയം: കേരള മീഡിയ അക്കാദമി വൈസ്‌ ചെയര്‍മാനും ദീര്‍ഘകാലം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആയിരുന്ന സി.ആര്‍. രാമചന്ദ്രന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിനു മംഗളം വാരിക മുന്‍ എഡിറ്റര്‍ ഡോ. നടുവട്ടം സത്യശീലന്‍ അര്‍ഹനായി. മാധ്യമരംഗത്തും മാധ്യമ ട്രേഡ്‌ യൂണിയന്‍ രംഗത്തും നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌.
സി.ആര്‍. രാമചന്ദ്രന്റെ എട്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്‌ അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷന്റെയും കേരള മീഡിയ അക്കാദമിയുടെയും സംയുക്‌താഭിമുഖ്യത്തില്‍ അടുത്ത മാസം 23ന്‌ ഉച്ചയ്‌ക്കു രണ്ടിനു കൊല്ലം പ്രസ്‌ ക്ലബില്‍ നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ്‌ വിതരണം ചെയ്യുമെന്നു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ്‌. സുധീശന്‍, സെക്രട്ടറി കെ. സുന്ദരേശന്‍ എന്നിവര്‍ അറിയിച്ചു.
അനുസ്‌മരണ സമ്മേളം സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ഉദ്‌ഘാടനം ചെയ്യും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്‌. ബാബു അധ്യക്ഷത വഹിക്കും. പത്രപ്രവര്‍ത്തനത്തില്‍ ഡോക്‌ടറേറ്റ്‌ നേടിയിട്ടുള്ള ഡോ. സത്യശീലന്‍, കോട്ടയം പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌, സീനിയര്‍ ജേണലിസ്‌റ്റ്‌ ഫോറം സംസ്‌ഥാന പ്രസിഡന്റ്‌, വിവിധ കോളജുകളിലെ ജേണലിസം കോഴ്‌സ്‌ മേധാവി, പ്രിന്‍സിപ്പല്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google