കോട്ടയം: സാമ്പത്തിക അപഹരണം നടത്തുന്ന ബാങ്കുകള്‍ക്കെതിരേ ശക്‌തമായി പ്രതികരിക്കുമെന്ന് ബി.ജെ.പി. സംസ്‌ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. പണം നഷ്‌ടപ്പെടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര സഹകരണ വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും സംയുക്‌തമായി ഇടപെട്ട് ആറ് മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കും. പാലാ കുരിശുപള്ളിക്കവലയില്‍ ഇന്നലെ ആരംഭിച്ച നിക്ഷേപകരുടെ ധര്‍ണയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാന്‍ പോകുന്ന അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ ഏതൊക്കെ ബാങ്കുകള്‍ പൊളിഞ്ഞിട്ടുണ്ടോ അവര്‍ക്കെതിരേ കൃത്യമായ നടപടി സ്വീകരിച്ച് അര്‍ഹതപ്പെട്ട പണം തിരികെ നിക്ഷേപകര്‍ക്ക് ലഭിക്കാനുള്ള എല്ലാ നിയമനടപടിയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.