Sunday, March 15, 2026 Last Updated 17 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

ഗര്‍ഭിണിക്കു മരുന്ന്‌ മാറി നല്‍കി; സ്വകാര്യ ആശുപത്രിക്കെതിരേ പരാതി

നെടുങ്കണ്ടം: ചികിത്സക്കെത്തിയ ഗര്‍ഭിണിക്കു ഗര്‍ഭം അലസാന്‍ വരെ സാധ്യതയുള്ള മരുന്ന്‌ മാറി നല്‍കിയതായി പരാതി. ഗര്‍ഭസ്‌ഥ ശിശുവിനെ ഗുരുതരമായി ബാധിക്കാവുന്ന ചികിത്സാപ്പിഴവ്‌ നടന്നതു നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍.
ഗര്‍ഭാവസ്‌ഥയിലുള്ള സ്‌ത്രീകള്‍ക്ക്‌ നല്‍കുന്ന ഫോളിക്‌ ആസിഡ്‌ ഗുളികയ്‌ക്ക്‌ പകരം ക്യാന്‍സറിന്‌ നല്‍കുന്ന മരുന്ന്‌ ആയ ഫോളിട്രാക്‌സ്‌ നല്‍കിയതായാണ്‌ ആരോപണം. കമ്പംമെട്ട്‌ സ്വദേശിയായ യുവതിയുടെ കുടുംബം നെടുങ്കണ്ടം കല്ലാര്‍ മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിക്കെതിരേ പരാതി നല്‍കി.
കഴിഞ്ഞ ദിവസം ഗര്‍ഭസ്‌ഥ സംബന്ധമായ ശാരീരിക അസ്വസ്‌ഥകളെത്തുടര്‍ന്നാണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഡോക്‌ടര്‍ പരിശോധിച്ച ശേഷം വിവിധ മരുന്നുകളും നല്‍കി. രണ്ട്‌ ദിവസത്തിന്‌ ശേഷം ഡിസ്‌ചാര്‍ജ്‌ ആയ സമയത്ത്‌ ലഭിച്ച ഗുളികകള്‍ പരിശോധിച്ചപ്പോഴാണ്‌ ഗുളിക മാറിയ വിവരം കുടുംബം അറിയുന്നത്‌. ക്യാന്‍സര്‍ രോഗത്തിന്‌ നല്‍കുന്ന ഗുളികയാണ്‌ മാറി നല്‍കിയത്‌.
രോഗി അല്ലാത്ത വ്യക്‌തി ഈ മരുന്ന്‌ കഴിച്ചാല്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കു സാധ്യതയുണ്ട്‌. സംഭവത്തില്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയ കുടുംബം ആരോഗ്യ വകുപ്പിനടക്കം തുടര്‍ പരാതി നല്‍കുമെന്ന്‌ അറിയിച്ചു. സംഭവത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google