Sunday, March 15, 2026 Last Updated 26 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

സി.എ.ടി. 'രക്ഷകനായി'; എം.ആര്‍. അജിത്‌ കുമാര്‍ വീണ്ടും പോലീസിലേക്ക്‌

തിരുവനന്തപുരം: സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ (സി.എ.ടി) വിധിയെത്തുടര്‍ന്ന്‌ എക്‌സൈസ്‌ കമ്മിഷണര്‍ സ്‌ഥാനത്തുനിന്നു മാറേണ്ടി വന്ന എ.ഡി.ജി.പി: എം.ആര്‍. അജിത്‌ കുമാര്‍ വീണ്ടും പോലീസ്‌ വകുപ്പിലേക്ക്‌. ആംഡ്‌ പോലീസ്‌ ബെറ്റാലിയന്‍ എ.ഡി.ജി.പിയായി ഉടന്‍ നിയമനം നല്‍കും.
സംസ്‌ഥാനത്തെ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥ തസ്‌തികകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടു കേരള ഐ.എ.എസ്‌. അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സി.എ.ടിയുടെ സുപ്രധാന വിധി. എക്‌സൈസ്‌ കമ്മിഷണര്‍, ഐ.എം.ജി. ഡയറക്‌ടര്‍ ജനറല്‍, കില ഡയറക്‌ടര്‍ തുടങ്ങിയ സുപ്രധാന തസ്‌തികകള്‍ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ക്കുമാത്രമുള്ളതാണെന്നായിരുന്നു വിധി.
അജിത്‌ കുമാറിനെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. സ്‌ഥാനത്തുനിന്നു മാറ്റിയതു ചില വിവാദങ്ങളുടെ പശ്‌ചാത്തലത്തിലായിരുന്നു. തുടര്‍ന്ന്‌ അദ്ദേഹത്തെ എക്‌സൈസ്‌ കമ്മിഷണറായി നിയമിച്ചു. എന്നാല്‍, സി.എ.ടി. ഉത്തരവ്‌ ഈ സ്‌ഥാനത്തു തുടരുന്നതിന്‌ അദ്ദേഹത്തിനു തടസമായി. അതിനിടെ, മുന്‍ എം.എല്‍.എ: പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോടതി തള്ളി യതോടെയാണ്‌ അജിത്‌ കുമാറിനു വീണ്ടും പോലീസിലേക്കു വഴിതുറന്നത്‌.

എസ്‌. നാരായണന്‍

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google