Sunday, March 15, 2026 Last Updated 30 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

പ്രധാനമന്ത്രി ഇന്നു കൊച്ചിയില്‍

കൊച്ചി: വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ കൊച്ചിയിലെത്തും.
രാവിലെ 11.45ന്‌ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്‌റ്റര്‍ മാര്‍ഗം ഉച്ചയ്‌ക്ക്‌ 12:15-ന്‌ കൊച്ചി നാവിക ആസ്‌ഥാനത്ത്‌ എത്തും. അവിടെ നിന്ന്‌ റോഡ്‌ മാര്‍ഗം മറൈന്‍ൈഡ്രവിലേക്ക്‌ തിരിക്കും. ഉച്ചയ്‌ക്ക്‌ 12:30 മുതല്‍ 1:00 വരെ മറൈന്‍ ൈഡ്രവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന്‌ ഉച്ചയ്‌ക്ക്‌ 1.15ന്‌ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. 5500 കോടിയിലധികം രൂപ ചെലവില്‍ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍) കൊച്ചി റിഫൈനറിയില്‍ സ്‌ഥാപിക്കുന്ന പോളിപ്ര?പ്പലിന്‍ യൂണിറ്റിന്റെ ഉദ്‌ഘാടനവും, കൊല്ലം വെസ്‌റ്റ്‌ കല്ലടയില്‍ സ്‌ഥാപിക്കുന്ന 50 മെഗാവാട്ട്‌ ഫ്‌ളോട്ടിങ്‌ സോളാര്‍ പദ്ധതിയുടെ ശിലാസ്‌ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. വിവിധ ദേശീയപാത, റോഡ്‌, റെയില്‍വേ പദ്ധതികളുടെ ഉദ്‌ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
2:15 മുതല്‍ 3:15 വരെ കലൂര്‍ സ്‌റ്റേഡിയത്തില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ശേഷം വൈകുന്നേരം 3:20-ന്‌ അദ്ദേഹം തിരികെ നാവിക ആസ്‌ഥാനത്ത്‌ നിന്ന്‌ നെടുമ്പാശേരിക്ക്‌ പോകും.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google