Sunday, March 15, 2026 Last Updated 21 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.38 AM

മറ്റുപാര്‍ട്ടികള്‍ തള്ളിയ സ്‌ക്രാപ്പുകളെ വേണ്ട ; സി.സി. മുകുന്ദനെ തള്ളി നാട്ടികയിലെ കോണ്‍ഗ്രസ് നേതൃത്വം

uploads/news/2026/03/829394/cc-mukundan.jpg

തൃശ്ശൂര്‍: സിപിഐയുമായി ഇടഞ്ഞു നില്‍ക്കുകയും സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയും ചെയ്യുന്ന നാട്ടികയിലെ വിമതന്‍ സി.സി. മുകുന്ദനെ തള്ളി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും. സിപിഐ തള്ളിയ മുകുന്ദനെ കോണ്‍ഗ്രസിന് വേണ്ടെന്നാണ് നിലപാട്. മറ്റുപാര്‍ട്ടികള്‍ പുറംതള്ളുന്ന സ്‌ക്രാപ് എടുക്കാന്‍ തയ്യാറല്ലെന്നും നാട്ടിക തിരിച്ചുപിടിക്കാന്‍ മുകുന്ദന്റെ ആവശ്യമില്ലെന്നുമാണ് നിലപാട്.

നാട്ടികയില്‍നിന്നും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി സി സി മുകുന്ദന്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് ആന്റോ തുറയന്‍, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൈന്‍ നാട്ടികയുമാണ് എതിര്‍പ്പുമായി വന്നത്. അതേസമയം കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നിട്ടില്ലെന്നാണ് സി.സി. മുകുന്ദന്റെ നിലപാട്. പേമെന്റ് സീറ്റ് ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു.

സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടതും സ്വതന്ത്രനായി മത്സരിക്കുമെന്ന് വെല്ലുവിളിച്ചതും. 2016ല്‍ വന്‍ജയം നേടിയ ഗീതാ ഗോപിയെ മാറ്റിയാണ് 2021ല്‍ സി.സി. മുകുന്ദന്‍ സ്ഥാനാര്‍ത്ഥിയായത്.

Ads by Google
Tuesday 10 Mar 2026 10.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google