Sunday, March 15, 2026 Last Updated 13 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.18 AM

മന്ത്രിസഭായോഗത്തിന് മുമ്പ് പ്രശ്‌നംപരിഹരിച്ചു ; പരാതി നല്‍കാനില്ല, ഗണേശ്കുമാര്‍ വിളിച്ച് മാപ്പു പറഞ്ഞെന്ന് ഭാര്യ

uploads/news/2026/03/829351/bindu-menon.jpg

തിരുവനന്തപുരം: ഭാര്യ നടത്തിയ ഗുരുതരമായ ആരോപണത്തിന്റെ പേരില്‍ മന്ത്രി ഗണേശ്കുമാറിന്റെ പ്രശ്‌നം രാജി വെയ്ക്കുന്ന ഘട്ടത്തില്‍ നിന്നും ഒത്തുതീര്‍പ്പിലേക്ക്. ഗണേശ്കുമാര്‍ തന്നെ വിളിച്ച് മാപ്പു പറഞ്ഞതായി ബിന്ദുവിന്റെ വെളിപ്പെടുത്തല്‍. ഇതിനെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഒരു സാധാരണ പ്രശ്‌നമായി കരുതണമെന്നും പരാതിയുമായി മുമ്പോട്ട് പോകുന്നില്ലെന്നും ബിന്ദു പറഞ്ഞു.

മന്ത്രിസഭായോഗം ഇന്ന് നടക്കാനിരിക്കെ അതിന് മുമ്പായി പ്രശ്‌നം ഗണേശ് അവസാനിപ്പിച്ചു. മന്ത്രി പൊതു സമൂഹത്തോട് മാപ്പു പറയേണ്ട സാഹചര്യമില്ലെന്നും തമ്മില്‍ പറഞ്ഞ് എല്ലാപ്രശ്‌നങ്ങളും അവസാനിപ്പിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ വീട്ടിലെത്തി പറഞ്ഞു പരിഹരിക്കാമെന്ന് മന്ത്രി പറഞ്ഞെന്നും താന്‍ പരാതിയുമായി പോകുന്നില്ലെന്നും പറഞ്ഞു.

പോലീസിന് താന്‍ പരാതി നല്‍കുന്നില്ലെന്നും താന്‍ ഇന്നലെ നടത്തിയത് വൈകാരിക പ്രകടനമായിരുന്നെന്നും തന്നെ വേദനിപ്പിച്ചത് 5000 പ്രണയമുണ്ടെന്ന ഗണേശ്കുമാറിന്റെ പ്രതികരണമാണെന്നും. പ്രതികാര നടപടിക്കില്ലെന്നും വിട്ടുപോകാനില്ലെന്നും താന്‍ ഗണേശിനെ ഇപ്പോഴും ഇഷ്ടപ്പെടുന്നതായും ബിന്ദു വ്യക്തമാക്കി. അതിനിടയില്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന ഗണേശ്കുമാര്‍ സെക്രട്ടേറിയേറ്റില്‍ എത്തിയിരുന്നു.

ഗണേശ്കുമാറിനെതിരേ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം നടത്താന്‍ ഇരിക്കെയാണ് ബിന്ദു തന്നെ ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മന്ത്രിയുടെ വിവാഹേതരബന്ധം കണ്ടെത്തിയതിനേത്തുടര്‍ന്ന് ഭാര്യ ബിന്ദു മേനോന്‍ നല്‍കിയ പരാതി പോലീസ് അവഗണിച്ചെന്നാണ് ആരോപണം. മന്ത്രിയും ജീവനക്കാരും ചേര്‍ന്ന് ബിന്ദുവിനെ ആക്രമിച്ചെന്നും ഇന്നലെ മാധ്യമങ്ങളോട് ബിന്ദു പറഞ്ഞിരുന്നു.

തനിക്ക് ഒന്നല്ല, 5000 പ്രണയമുണ്ടെന്നു തുറന്നടിച്ച് ഗണേഷ്‌കുമാര്‍ പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ഭാര്യയുടെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന്, 'വട്ട് മൂത്താല്‍ ആര്‍ക്കും 112-ല്‍ വിളിക്കാം' എന്നായിരുന്നു മറുപടി. ഇതില്‍ പ്രകോപിതയായ മന്ത്രിയുടെ ഭാര്യ ആരോപണം പരസ്യമായി ഉന്നയിച്ച് മാധ്യമങ്ങളോടു പ്രതികരിച്ചു. സമാനമായ ആരോപണമുന്നയിച്ച ആദ്യഭാര്യ യാമിനി തങ്കച്ചിയുമായി ബന്ധം പിരിഞ്ഞശേഷം 2014-ലാണ് ഗണേഷ്‌കുമാര്‍ ബിന്ദു മേനോനെ വിവാഹം കഴിച്ചത്.

ബിന്ദു മേനോന്‍ നേരിട്ട് പരാതി നല്‍കിയാല്‍ മാത്രം കേസെടുക്കാം എന്നായിരുന്നു ഇക്കാര്യത്തില്‍ പോലീസിന്റെ നിലപാട്. സംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ഇന്റലിജന്‍സും നല്‍കിയിരുന്നു. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങള്‍ ധരിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കി. കൈയേറ്റത്തില്‍ ബിന്ദു മേനോന്‍ പരാതി നല്‍കിയാല്‍ കേസെടുക്കേണ്ടി വരുമെന്നാണ് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.

Ads by Google
Tuesday 10 Mar 2026 10.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google