Sunday, March 15, 2026 Last Updated 17 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 11.35 PM

കെ.എന്‍. പണിക്കര്‍ അന്തരിച്ചു

uploads/news/2026/03/829313/k7.jpg

തിരുവനന്തപുരം: വിഖ്യാത ചരിത്രകാരന്‍ കെ.എന്‍. പണിക്കര്‍ (90) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചരിത്രത്തെ തൊഴിലാളി വര്‍ഗ വീക്ഷണത്തിലൂടെ വായിച്ച ഗവേഷക പ്രതിഭയാണ്‌ വിട വാങ്ങിയത്‌. സംസ്‌കാരം ഇന്നു നടക്കും. രാവിലെ പത്ത്‌ മണി മുതല്‍ ജവഹര്‍ നഗറിലെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന്‌ വൈകിട്ട്‌ നാലിന്‌ ശാന്തികവാടത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്‌. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം വകുപ്പ്‌ മേധാവിയായും സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സിന്റെ ഡീനായും ആര്‍ക്കൈവ്‌സ്‌ ഓഫ്‌ കണ്ടംപററി ഹിസ്‌്റ്ററിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2017ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം നല്‍കി ആദരിച്ചു. രാജസ്‌ഥാന്‍ സ്വദേശിനി പരേതയായ ഉഷ ഭാര്‍ഗവയാണു ഭാര്യ. മക്കള്‍: രാഗിണി, ശാലിനി. മതേതര, ജനാധിപത്യ പ്രസ്‌ഥാനങ്ങള്‍ക്ക്‌ നികത്താനാകാത്ത നഷ്‌ടമാണ്‌ കെ.എന്‍. പണിക്കരുടെ വിയോഗമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

Ads by Google
Monday 09 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google