Sunday, March 15, 2026 Last Updated 18 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 11.34 PM

നിയമപരമായ വിഷയങ്ങളില്‍ എസ്‌.എന്‍.ഡി.പി. യോഗം നേതൃത്വത്തിന്‌ ഡയറക്‌ടര്‍ ബോര്‍ഡിന്റെ പിന്തുണ

uploads/news/2026/03/829306/k9.jpg

ചേര്‍ത്തല: എസ്‌.എന്‍.ഡി.പി. യോഗം തെരഞ്ഞെടുപ്പ്‌, വാര്‍ഷിക പൊതുയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളില്‍ സംഘടനയുടെ നിലപാട്‌ സംരക്ഷിക്കാന്‍ നേതൃത്വം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ യോഗം ഡയറക്‌ടര്‍ ബോര്‍ഡ്‌ പിന്തുണ പ്രഖ്യാപിച്ചു. സംഘടനയുടെ ഭരണഘടനയും നിയമപരമായ ചട്ടങ്ങളും പാലിച്ച്‌ ഐക്യവും സ്‌ഥിരതയും നിലനിര്‍ത്താന്‍ നേതൃത്വം സ്വീകരിച്ച നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്ന്‌ യോഗം വിലയിരുത്തി.
സംഘടനയുടെ അവകാശങ്ങളും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള നിയമപരമായ പോരാട്ടത്തിനും ജനാധിപത്യ നടപടിക്രമങ്ങളും ഏകോപനവും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നാക്ക സമുദായങ്ങളെയും അടിസ്‌ഥാന വര്‍ഗങ്ങളേയും സ്‌ഥാനാര്‍ഥികളായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ പിന്നാക്ക വിഭാഗങ്ങളെയും അടിസ്‌ഥാന വര്‍ഗങ്ങളെയും തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും സ്‌ഥാനാര്‍ഥികളായി പരിഗണിക്കാതെ അധികാര സ്‌ഥാനങ്ങളില്‍നിന്ന്‌ ഒഴിവാക്കുന്നതായി യോഗം വിലയിരുത്തി.
പ്രസിഡന്റ്‌ എം. എന്‍. സോമന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്‌ഘാടനം ചെയ്‌തു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്‌, യോഗം കൗണ്‍സിലര്‍മാരായ പി.ടി. മന്മഥന്‍, പി. സുന്ദരന്‍, വിപിന്‍രാജ്‌, ബേബി റാം, പി.കെ . പ്രസന്നന്‍, ഇ.എസ്‌. ഷീബ, പി. എസ്‌.എന്‍. ബാബു, സന്ദീപ്‌ പച്ചയില്‍, സി.എം.ബാബു, എബിന്‍ അമ്പാടി എന്നിവര്‍ പങ്കെടുത്തു.

Ads by Google
Monday 09 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google