Sunday, March 15, 2026 Last Updated 18 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 11.33 PM

മുമ്പും വിവാദം; 2013-ല്‍ രാജി

തിരുവനന്തപുരം: കെ.ബി. ഗണേഷകുമാറിന്റെ വ്യക്‌തിജീവിതം മുമ്പും സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ വന്‍വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. 2013-ല്‍ ആദ്യഭാര്യ യാമിനി തങ്കച്ചിയുമായുണ്ടായ അസ്വാരസ്യങ്ങളും പരസ്‌പരാരോപണങ്ങളും വലിയ ചര്‍ച്ചയായി.
തുടര്‍ന്ന്‌, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ടെങ്കിലും വിവാദം രൂക്ഷമായതോടെ ഗണേഷ്‌കുമാറിന്‌ മന്ത്രിസഭയില്‍നിന്ന്‌ രാജിവയ്‌ക്കേണ്ടിവന്നു. നിയമനടപടികള്‍ക്കൊടുവില്‍ ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തുകയും ഗണേഷ്‌കുമാര്‍ വീണ്ടും രാഷ്‌ട്രീയത്തില്‍ സജീവമാവുകയും ചെയ്‌തു. അതിനുശേഷമാണ്‌ ബിന്ദു മേനോനെ വിവാഹം കഴിച്ചത്‌.

Ads by Google
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google