Sunday, March 15, 2026 Last Updated 19 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 11.33 PM

മന്ത്രി ഗണേഷിന്റെ രാജി ആവശ്യപ്പെട്ട്‌ സെക്രട്ടേറിയറ്റിലേക്ക മാര്‍ച്ച്‌ നടത്തി

തിരുവനന്തപുരം: ഭാര്യയുടെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച്‌ നടത്തി. രക്‌തസാക്ഷിമണ്‌ഡപത്തില്‍നിന്നാരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിനു മുമ്പില്‍ പോലീസ്‌ തടഞ്ഞു. ബാരിക്കേഡ്‌ മറികടക്കാന്‍ ശ്രമിച്ച വനിതാ ഭാരവാഹികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌ ഉന്തിനും തള്ളിനും ഇടയാക്കി.
ജില്ലാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി അഭിലാഷ്‌ ആര്‍. നായര്‍, കെ.പി.സി.സി. സെക്രട്ടറി ഡോ. ആര്‍. വത്സലന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ കൊഞ്ചിറവിള വിനോദ്‌, പാളയം ഉദയന്‍, എം. പ്രസാദ്‌, ഹരികുമാര്‍, ഷേര്‍ലി, ജി. ലീന, അനിത കുമാരി, ഗായത്രി ആര്‍. നായര്‍, നാരുവാമൂട്‌ ജോയ്‌, എന്‍.എസ്‌. നുസൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google