Sunday, March 15, 2026 Last Updated 19 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 11.33 PM

കെ.എന്‍. പണിക്കര്‍: ചരിത്രരചനയിലെ ശാസ്‌ത്രീയ വഴി

തിരുവനന്തപുരം: ഇന്ത്യന്‍ ചരിത്രരചനാ ലോകത്ത്‌ തനതായ പാത വെട്ടിത്തുറന്ന മഹാവ്യക്‌തിത്വമാണ്‌ ഇന്നലെ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ ഡോ. കെ.എന്‍. പണിക്കര്‍. കേരള ചരിത്രഗവേഷണ കൗണ്‍സില്‍ (കെ.സി.എച്ച്‌.ആര്‍) സ്‌ഥാപക ചെയര്‍മാന്‍ കൂടിയായ കെ.എന്‍. പണിക്കരുടെ അന്ത്യം തിരുവനന്തപുരം പട്ടം എസ്‌.യു.ടി. ആശുപത്രിയിലായിരുന്നു.
ചരിത്രരചനയില്‍ മാര്‍ക്‌സിസ്‌റ്റ്‌ സമീപനം സ്വീകരിക്കുകയും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്‌ത ഡോ. പണിക്കര്‍, ഇന്ത്യന്‍ ചരിത്രരചനയില്‍ ശാസ്‌ത്രീയവും പുരോഗമനപരവുമായ കാഴ്‌ചപ്പാടുകള്‍ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നിലവില്‍ കേരള ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
വിവിധ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ്‌ പ്രഫസറായും പ്രവര്‍ത്തിച്ചു. കൊളോണിയല്‍ കാലഘട്ടത്തിലെ സാംസ്‌കാരിക ഭൗതിക ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖല. ഇന്ത്യന്‍ കൊളോണിയലിസത്തെയും ആധുനികതയെയും കുറിച്ചുള്ള ആഴത്തിലുള്ള വിശകലനങ്ങള്‍ അദ്ദേഹത്തിന്റെ പഠനങ്ങളുടെ പ്രത്യേകതയായിരുന്നു. 1936ല്‍ ഗുരുവായൂര്‍ തൈക്കാട്ട്‌ കണ്ടിയൂര്‍ വീട്ടില്‍ കൃഷ്‌ണന്‍ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി ജനിച്ച കെ.എന്‍. പണിക്കര്‍, ചാവക്കാട്‌ ബോഡ്‌ ഹൈസ്‌കൂള്‍, പാലക്കാട്‌ ഗവ. വികേ്‌ടാറിയ കോളജ്‌, രാജസ്‌ഥാന്‍ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌.
'കള്‍ച്ചര്‍ ആന്‍ഡ്‌ കോണ്‍ഷ്യസ്‌നസ്‌ ഇന്‍ മോഡേണ്‍ ഇന്ത്യ', 'എഗൈന്‍സ്‌റ്റ്‌ ലോര്‍ഡ്‌ അന്‍ഡ്‌ സ്‌റ്റേറ്റ്‌സ്‌', 'ഇന്ററോഗേറ്റിങ്‌ കൊളോണിയല്‍ മോഡേണിറ്റി', 'കമ്മ്യൂണല്‍ ത്രെട്ട്‌ സെക്കുലര്‍ ചലഞ്ച്‌' തുടങ്ങിയ നിരവധി ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ രചിക്കുകയും എഡിറ്റ്‌ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

ജി. അരുണ്‍

Ads by Google
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google