Sunday, March 15, 2026 Last Updated 17 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 11.33 PM

മന്ത്രിയുടെ ഭാര്യയ്‌ക്കുപോലും കിട്ടാത്ത എന്തു നീതിയാണ്‌ കേരളത്തിലെ സ്‌ത്രീകള്‍ക്ക്‌ ലഭിക്കുന്നത്‌: വി.ഡി. സതീശന്‍

കോഴിക്കോട്‌: മന്ത്രിയുടെ ഭാര്യയ്‌ക്കുപോലും കിട്ടാത്ത എന്തു നീതിയാണു കേരളത്തിലെ സ്‌ത്രീകള്‍ക്കു ലഭിക്കുന്നതെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍.
സ്‌ത്രീ സുരക്ഷയുടെ ഏറ്റവും വലിയ ആളെന്നു ചമയുന്ന മുഖ്യമന്ത്രി നിലപാടറിയിക്കണന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'മന്ത്രിയുടെ ഭാര്യ അറിയിച്ചതനുസരിച്ച്‌ എത്തിയ പോലീസ്‌ എന്താണ്‌ ചെയ്‌തത്‌? മന്ത്രിയുടെ ഭാര്യയെ ആരെങ്കിലും ആക്രമിച്ചോ എന്ന്‌ അന്വേഷിച്ചോ? അവര്‍ക്കു പരുക്കു പറ്റിയോ എന്ന്‌ അന്വേഷിച്ചോ? രക്ഷപ്പെടുത്താന്‍ ശ്രമിച്ചോ? ഇതേക്കുറിച്ച്‌ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോടു മറുപടിപറയണം.
മന്ത്രിയുടെ ഭാര്യ പരാതി പറഞ്ഞത്‌ എങ്ങനെയാണ്‌ യു.ഡി.എഫിന്റെ രാഷ്‌ട്രീയ പ്രചാരണമാകുന്നത്‌? മന്ത്രിയുടെ ഭാര്യ പ്രതികരിച്ച ശേഷമാണ്‌ ഞങ്ങളും പ്രതികരിച്ചത്‌. ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ്‌ നിലപാട്‌ സ്വീകരിച്ചിട്ടുണ്ട്‌. മന്ത്രിയുടെ ഭാര്യ ഉന്നയിച്ച ആരോപണത്തില്‍ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്നും എന്തു പറയുമെന്നും അറിയാന്‍ കാത്തിരിക്കുകയാണ്‌. മന്ത്രിയുടെ നിര്‍ദേശ പ്രകാരം പഴ്‌സണല്‍ സ്‌റ്റാഫാണ്‌ സ്‌ത്രീയെ ആക്രമിച്ചത്‌. രക്ഷിക്കാന്‍ പോലീസ്‌ ഒരു ശ്രമവും നടത്തിയില്ല. ഇതിനൊക്കെ പിണറായി വിജയന്‍ മറുപടി പറയട്ടെ.
നഴ്‌സുമാരുടെ സമരം സര്‍ക്കാര്‍ മുന്‍കൈയെടുത്തു പരിഹരിക്കണം. സമരം പ്രഖ്യാപിച്ചപ്പോള്‍തന്നെ സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടതായിരുന്നു. സര്‍ക്കാരില്ലായ്‌മയാണ്‌ സര്‍ക്കാരിന്റെ മുഖമുദ്ര. ഇനിയും വിസ്‌മയങ്ങള്‍ വരാനുണ്ട്‌. മുകുന്ദനെ പോലുള്ള വിസ്‌മയങ്ങള്‍ ഇനിയും ഉണ്ടാകും. കൊട്ടരക്കരയിലും തൃശൂരും പാലക്കാടും വിസ്‌മയങ്ങളുണ്ടായി. യു.ഡി.എഫില്‍ എന്റെ സീറ്റ്‌ പോലും പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. പിന്നെയാണ്‌ പി.കെ. ശശിയുടെ കാര്യം'-സതീശന്‍ പറഞ്ഞു.

Ads by Google
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google