Sunday, March 15, 2026 Last Updated 18 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 11.33 PM

സീറ്റ്‌ തര്‍ക്കം: എന്‍.സി.പി. യോഗത്തില്‍നിന്ന്‌എ.കെ. ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രന്റെ എലത്തൂര്‍ സീറ്റിനെ ചൊല്ലി എന്‍.സി.പി. യോഗത്തില്‍ തര്‍ക്കം. ശശീന്ദ്രന്‍ ഇത്തവണ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന്‌ പി.സി.ചാക്കോ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ മന്ത്രി യോഗത്തില്‍നിന്ന്‌ ഇറങ്ങിപ്പോയി. കൂടിയാലോചന ഇല്ലാതെയാണു തീരുമാനമെന്നും ഏകപക്ഷീയ തീരുമാനം പ്രഖ്യാപിക്കാന്‍ യോം ആവശ്യമില്ലെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.
മന്ത്രി ശശീന്ദ്രന്‍ മാറി മറ്റൊരാള്‍ക്ക്‌ മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ്‌ പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ ആവശ്യം. എന്നാല്‍ ഇതിനു അദ്ദേഹം തയാറാവുന്നില്ലെന്നാണ്‌ ജില്ലാ നേതാക്കളുടെ പരാതി.

Ads by Google
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google