Sunday, March 15, 2026 Last Updated 18 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 11.33 PM

മുകുന്ദന്റെ ആരോപണങ്ങള്‍ തള്ളി സി.പി.ഐ.

തൃശൂര്‍: നാട്ടിക എം.എല്‍.എ, സി.സി. മുകുന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി സി.പി.ഐ. തൃശൂര്‍ ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദന്‍.
നാട്ടിക മുന്‍ എം.എല്‍.എ ഗീതാഗോപിക്കെതിരേ ഒരു സാമ്പത്തിക ആരോപണവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജില്ല കമ്മിറ്റി അംഗമായ അവര്‍ മത്സരിക്കുന്നത്‌ എങ്ങനെ പേയ്‌മെന്റ്‌ സീറ്റാകുമെന്നും ശിവാനന്ദന്‍ വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചു.
സ്‌ഥാനാര്‍ഥിത്വത്തില്‍ വ്യക്‌തിത്വം ഒരു ഘടകമാണെങ്കിലും നയങ്ങള്‍ക്കാണ്‌ ജനങ്ങള്‍ വോട്ട്‌ ചെയ്യുന്നത്‌.
മുകുന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥാനാര്‍ഥിയാകാന്‍ അര്‍ഹതയുള്ളവരും യോഗ്യരുമാണ്‌. നിലവിലെ രാഷ്‌ട്രീയ സാഹചര്യം കൂടി വിലയിരുത്തിയാണ്‌ സംസ്‌ഥാന നേതൃത്വം സ്‌ഥാനാര്‍ഥികളെ തീരുമാനിച്ചത്‌.
അതേസമയം, മുകുന്ദന്റെ വാക്കുകള്‍ ഗൗരവമായാണ്‌ പാര്‍ട്ടി കാണുന്നത്‌. കാര്യങ്ങള്‍ പരിശോധിച്ച്‌ ആവശ്യമെങ്കില്‍ നടപടിയെടുക്കും. മുകുന്ദന്‍ മണ്‌ഡലം കമ്മിറ്റിയില്‍നിന്ന്‌ രാജിവെച്ചെന്ന പ്രചാരണവും ജില്ല സെക്രട്ടറി നിഷേധിച്ചു.
മണ്‌ഡലം കമ്മിറ്റി നേതൃത്വത്തിന്‌ രാജിക്കത്ത്‌ ലഭിച്ചിട്ടില്ലെന്നാണ്‌ അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്‌തമാക്കി.
മുകുന്ദന്‍ യു.ഡി.എഫ്‌ പിന്തുണയ്‌ക്കുന്ന സ്‌ഥാനാര്‍ഥിയാകുമോയെന്ന്‌ അവരുടെ നേതൃത്വമാണ്‌ വ്യക്‌തമാക്കേണ്ടത്‌. മുകുന്ദനെ യു.ഡി.എഫ്‌ നേതൃത്വം അംഗീകരിക്കുന്നുണ്ടോയെന്നും അറിയണം ശിവാനന്ദന്‍ പറഞ്ഞു.
അതേസമയം, നാട്ടികയില്‍ സി.പി.ഐ. ജില്ല എക്‌സിക്യൂട്ടിവ്‌ സംസ്‌ഥാന നേതൃത്വത്തിന്‌ കൈമാറിയ പട്ടികയില്‍ സി.സി. മുകുന്ദന്റെ പേരാണ്‌ നല്‍കിയിരുന്നത്‌. മണ്‌ഡലം കമ്മിറ്റിയുടെ പാനലില്‍ മുകുന്ദനും ഗീതാഗോപിയും ഉള്‍പ്പെട്ടിരുന്നു. പുറമെ എ.കെ. അനില്‍കുമാര്‍, കെ.എ. പ്രദീപ്‌ എന്നിവരും.
സംസ്‌ഥാന നേതൃത്വമാണ്‌ വനിത സ്‌ഥാനാര്‍ഥിയെന്ന പരിഗണന കൂടി നല്‍കി ഗീതാഗോപിയെ തീരുമാനിച്ചത്‌- ജില്ല സെക്രട്ടറി പറഞ്ഞു.
പാര്‍ട്ടി മറുപടി പറയും: ഗീത ഗോപി തൃശൂര്‍: നാട്ടിക മണ്‌ഡലത്തിലെ പേയ്‌മെന്റ്‌ സീറ്റ്‌ വിവാദത്തില്‍ പ്രതികരിച്ച്‌ മുന്‍ എം.എല്‍.എയും സി.പി.ഐ. നേതാവുമായ ഗീത ഗോപി. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കലാണ്‌ ഇപ്പോള്‍ ലക്ഷ്യം.
മറ്റൊന്നും തനിക്കറിയില്ലെന്ന്‌ ഗീത ഗോപി വ്യക്‌തമാക്കി. ആരോപണങ്ങളെക്കുറിച്ച്‌ പാര്‍ട്ടി മറുപടി പറയും. രണ്ട്‌ തവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങള്‍ ഇത്തവണയും തന്നെ സ്വീകരിക്കും. തന്നെ ജനങ്ങള്‍ക്ക്‌ അറിയാമെന്നും ഗീത ഗോപി വ്യക്‌തമാക്കി.

Ads by Google
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google