Sunday, March 15, 2026 Last Updated 14 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 06.40 PM

എലത്തൂര്‍ സീറ്റിനെ ചൊല്ലി തര്‍ക്കം ; മാറിനിൽക്കണമെന്ന് പി സി ചാക്കോ ആവശ്യപ്പെട്ടു; മന്ത്രി എ കെ ശശീന്ദ്രൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

uploads/news/2026/03/829256/9.gif
photo - facebook

തിരുവനന്തപുരം: എലത്തൂര്‍ സീറ്റിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിന് പിന്നാലെ മന്ത്രി എ കെ ശശീന്ദ്രന്‍ എന്‍സിപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. മാറിനില്‍ക്കണമെന്ന് പി സി ചാക്കോ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന എന്‍സിപി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

ശശീന്ദ്രന്‍ ഇത്തവണ മാറി മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ താത്പര്യം. എന്നാല്‍ ഇതിന് അദ്ദേഹം തയ്യാറാവുന്നില്ലെന്ന് ജില്ലാ നേതാക്കള്‍ പറഞ്ഞിരുന്നു. എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, 1980 മുതൽ എ കെ ശശീന്ദ്രൻ മത്സര രംഗത്തുണ്ട്. ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്ത് വർഷത്തോളം മന്ത്രിസ്ഥാനത്തും ഉണ്ടായി. പാർട്ടി പറഞ്ഞാൽ എലത്തൂർ മണ്ഡലത്തിൽ നിന്ന് ഇത്തവണയും മത്സരിക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്.

Ads by Google
Monday 09 Mar 2026 06.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google