Sunday, March 15, 2026 Last Updated 19 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 05.25 PM

ഗുരുതര ചികിത്സാ വീഴ്ച: മരിച്ച സ്ത്രീയുടെ മകന് 4,93,736 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

രോഗി പ്രമേഹ ബാധിതയാണെന്ന് മനസിലാക്കാതെയുള്ള ചികിത്സ പരാതിക്കാരന്റെ അമ്മയുടെ മരണത്തിന് കാരണമായെന്ന് ഉപഭോക്തൃ കമ്മീഷന്‍ കണ്ടെത്തി.
malappuram, medical negligence

ചികിത്സിയില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിയ്ക്കെതിരെ ഉപഭോക്തൃ കമ്മീഷന്‍ നടപടിയെടുത്തു. പെരുമ്പടപ്പ് സ്വദേശിയ്ക്ക് 493,736 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ കമ്മീഷ​െ​ന്‍റ വിധി. രോഗി പ്രമേഹ ബാധിതയാണെന്ന് മനസിലാക്കാതെയുള്ള ചികിത്സ പരാതിക്കാരന്റെ അമ്മയുടെ മരണത്തിന് കാരണമായെന്ന് ഉപഭോക്തൃ കമ്മീഷന്‍ കണ്ടെത്തി.

രാത്രി വീട്ടില്‍ വീണ് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് പ്രായമായ സ്ത്രീയെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എക്‌സ്റേ എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിന് ശേഷം വേദനയ്ക്ക് കുറവില്ലാത്തതിനാല്‍ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ തുടയെല്ല് പൊട്ടിയതായി കണ്ടെത്തി. ഉടന്‍ അഡ്മിറ്റ് ചെയ്ത് കാനുല വഴി മരുന്നു നല്‍കുകയായിരുന്നു.

രണ്ട് ദിവസത്തിനകം കാനുല വെച്ച കൈ പൂര്‍ണ്ണമായും പഴുത്തതിനെ തുടര്‍ന്ന് രക്തം പരിശോധിച്ചപ്പോഴാണ് രോഗി പ്രമേഹ ബാധിതയാണെന്ന് കണ്ടെത്തുന്നത്. ഓപ്പറേഷന്‍ വഴി പഴുപ്പ് ബാധിച്ചത് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പത്തുദിവസം ആശുപത്രിയിൽ കിടത്തി ചികിത്സ ഫലം കണാത്തതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്‌തെങ്കിലും ഒരു മാസത്തിന് ശേഷം രോഗി മരണപ്പെടുകയായിരുന്നു.

മരണകാരണം ചികിത്സാ പിഴവായിരുന്നില്ലെങ്കിലും രോഗിയെ മരണത്തോടടുപ്പിക്കാന്‍ ചികിത്സ നിമിത്തമായെന്ന് കമ്മീഷന്‍ വിധിയില്‍ പറഞ്ഞു. ചികിത്സാ ചെലവ് 1,73,736 രൂപയും നഷ്ടപരിഹാരമായി മൂന്ന് ലക്ഷം രൂപയും കോടതി ചെലവായി 20,000 രൂപയും ഒരു മാസത്തിനകം ഹരജിക്കാരന് നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിക്കുകയായിരുന്നു.

Ads by Google
Monday 09 Mar 2026 05.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google