Sunday, March 15, 2026 Last Updated 14 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 04.39 PM

നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ സി.സി. മുകുന്ദന്‍ ; സിപിഐ യില്‍ നിന്നും രാജിവെച്ചു

uploads/news/2026/03/829241/cc-mukundan.jpg

തൃശ്ശൂര്‍: നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഗീതാഗോപിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതിന് പിന്നാലെ നിലവിലെ എംഎല്‍എ സി സി മുകുന്ദന്‍ സിപിഐ മണ്ഡലം കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. ഇത്തവണ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കാതെ വന്നതിനെ തുടര്‍ന്ന് സ്വതന്ത്രനായി നാട്ടികയില്‍ മത്സരിക്കാനൊരുങ്ങുകയാണ്.

സിപിഐയില്‍ നിരവധി പേര്‍ പിന്തുണ അറിയിച്ചിരുന്നുവെന്നും മറ്റു പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാട്ടികയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഗീതാ ഗോപിയെ നിശ്ചയിച്ചതോടെയാണ് സി.സി. മുകുന്ദന്‍ രംഗത്ത് വന്നത്. എതിര്‍പ്പ് അറിയിച്ച അദ്ദേഹം ഗീതാഗോപിക്ക് പാര്‍ട്ടിക്ക് കൂടുതല്‍ പണം കൊണ്ടുവരാനാകുമെന്നും താന്‍ എംഎല്‍എ ആയാല്‍ പത്തുരൂപ കിട്ടില്ലെന്നും പറഞ്ഞിരുന്നു.

നാട്ടികയിലേത് പേയ്‌മെന്റ് സീറ്റ് ആണെന്നാണ് സി സി മുകുന്ദന്‍ ആരോപിച്ചതിന് പിന്നാലെ സിപിഐയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മകള്‍ക്ക് 225 പവന്‍ വിവാഹ സമ്മാനമായി നല്‍കിയത് നാട്ടികയില്‍ നിന്ന് പണം പിരിച്ചാണെന്നും പണം തിരികെ കൊടുത്തില്ലെന്നും മുകുന്ദന്‍ ആരോപിച്ചു. പണം കൊടുത്തവര്‍ പരാതിയുമായി സമീപിച്ചുവെന്നും ബിനോയ് വിശ്വത്തിന്റെ ഉറപ്പില്‍ വിശ്വാസമില്ലെന്നും പറഞ്ഞു.

രണ്ടുതവണ എംഎല്‍എ ആയ ഗീതാഗോപിയെ മാറ്റിയായിരുന്നു കഴിഞ്ഞതവണ സി.സി. മുകുന്ദന് പാര്‍ട്ടി സീറ്റ് കൊടുത്തത്. എന്നാല്‍ ഇത്തവണ ഗീതാഗോപിയെ തിരികെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐ പദ്ധതി. എന്നാല്‍ ഒരു പുതുമുഖത്തെ കൊണ്ടുവന്നാല്‍ പോലും തനിക്ക് പ്രശ്‌നം ഇല്ലായിരുന്നെന്നും എന്നാല്‍ ഗീതാഗോപിയെ സ്ഥാനര്‍ത്ഥിയാക്കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടെന്നും മുകുന്ദന്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഗീതാഗോപി തന്നെയാണ് നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥിയെന്ന് ബിനോയ് വിശ്വം ഇന്ന് വ്യക്തത വരുത്തിയിരുന്നു.

Ads by Google
Monday 09 Mar 2026 04.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google