Sunday, March 15, 2026 Last Updated 34 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.55 PM

രാഹുല്‍ ഗാന്ധിയുടേത്‌ രാഷ്‌ട്രീയ നാടകം: രാജീവ്‌ ചന്ദ്രശേഖര്‍

uploads/news/2026/03/829157/k7.jpg

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി കേരളത്തില്‍ നടത്തിയതു രാഷ്‌ട്രീയ നാടകമെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. തെരഞ്ഞെടുപ്പുകാലത്ത്‌ മറ്റുസംസ്‌ഥാനങ്ങളില്‍ നടത്തിയ വ്യാജവാഗ്‌ദാനങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കുകയായിരുന്നു.
രാഹുല്‍ നേരിട്ട്‌ പ്രഖ്യാപനങ്ങള്‍ നടത്തിയ സംസ്‌ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ ഭരണത്തിലെത്തിയിട്ടും പല പദ്ധതികളും നടപ്പാക്കാനാകുന്നില്ല. ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളിലൂടെ അവിടങ്ങളിലെ സാമ്പത്തിക അടിത്തറതന്നെ തകര്‍ന്നു. ഇതുതന്നെയാണ്‌ കേരളത്തിലും വരാനിരിക്കുന്നതെന്നും കോണ്‍ഗ്രസ്‌ ഭരിക്കുന്ന തെലങ്കാന, ഹിമാചല്‍ പ്രദേശ്‌, കര്‍ണാടക സംസ്‌ഥാനങ്ങളെ ഉദാഹരിച്ച്‌ രാജീവ്‌ ചന്ദ്രശേഖര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കടത്തില്‍ മുങ്ങിയ സംസ്‌ഥാനത്തിന്റെ അവസ്‌ഥ അറിയാതെയുള്ള പ്രഖ്യാപനമാണ്‌ രാഹുല്‍ നടത്തുന്നത്‌. 100 രൂപ സംസ്‌ഥാന സര്‍ക്കാരിന്‌ കിട്ടുന്നുണ്ടെങ്കില്‍ 92.5 രൂപ പോകുന്നത്‌ കടം തിരിച്ചടവിനും പലിശയ്‌ക്കും ക്ഷേമപദ്ധതികള്‍ക്കുമാണ്‌. വികസന പദ്ധതികള്‍ക്ക്‌ ലഭിക്കുന്നത്‌ 7.5 രൂപയാണ്‌. കെ.എസ്‌.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയ സാഹചര്യത്തിലാണ്‌ സൗജന്യയാത്രയെന്ന ഗിമിക്ക്‌ കോണ്‍ഗ്രസ്‌ മുന്നോട്ടുവയ്‌ക്കുന്നതെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.
ബി.ജെ.പി സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.സോമന്‍, സംസ്‌ഥാന സെക്രട്ടറി എന്‍.പി. അഞ്‌ജന, സിറ്റി ജില്ലാ പ്രസിഡന്റ്‌ കരമന ജയന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Sunday 08 Mar 2026 11.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google