Sunday, March 15, 2026 Last Updated 18 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.55 PM

തൃപ്പൂണിത്തുറയില്‍ 'താര'ത്തെ ഇറക്കാന്‍ ബി.ജെ.പി.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ താരപരിവേഷമുള്ളവരെ കളത്തിലിറക്കാന്‍ ബി.ജെ.പി. നടിയും താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോനാണു പരിഗണിക്കുന്നവരില്‍ മുന്നില്‍. പക്ഷേ, ശ്വേത മനസുതുറന്നിട്ടില്ല.
നേരത്തെ ഗായകന്‍ മധു ബാലകൃഷ്‌ണനെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം തന്നെ സമീപിച്ചെന്നു മധു ബാലകൃഷ്‌ണന്‍ സ്‌ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ആലോചിക്കുന്നതെന്നും സ്‌ഥാനാര്‍ഥിയാകാനില്ലെന്നും മധു ബാലകൃഷ്‌ണന്‍ പറഞ്ഞു.
മധു ബാലകൃഷ്‌ണന്റ ഭാര്യാസഹോദരനും ക്രിക്കറ്റ്‌ താരവുമായ എസ്‌. ശ്രീശാന്ത്‌ മുമ്പ്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിച്ച ചരിത്രമുണ്ട്‌.

Ads by Google
Sunday 08 Mar 2026 11.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google