Sunday, March 15, 2026 Last Updated 28 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.55 PM

അടൂരില്‍ പ്രിജി കണ്ണന്‍ സി.പി.ഐ. സ്‌ഥാനാര്‍ഥി

അടൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരില്‍ ഇടതുപക്ഷത്തിന്‌ അപ്രതീക്ഷിത സ്‌ഥാനാര്‍ഥി. എ.ഐ.എസ്‌.എഫ്‌. സംസ്‌ഥാന വൈസ്‌ പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ പ്രിജി കണ്ണനാണ്‌ സി.പി.ഐ. പ്രതിനിധിയായി മണ്ഡലത്തില്‍ എല്‍.ഡി.എഫിനായി അങ്കത്തിനിറങ്ങുന്നത്‌.
സി.പി.ഐ. ജില്ലാ കമ്മിറ്റി നല്‍കിയ നാലുപേരുകള്‍ ഒഴിവാക്കിയാണ്‌ പ്രിജിയെ തെരഞ്ഞെടുത്തത്‌. നാളെമുതല്‍ പ്രിജി മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങുമെന്നാണ്‌ കരുതുന്നത്‌. കേരള സര്‍വകലാശാലാ സില്‍ഡിക്കേറ്റ്‌ അംഗമായിരുന്നു തൊടിയൂര്‍ സ്വദേശിയായ പ്രിജി. കൊല്ലം ജില്ലാ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ചയാളാണ്‌. എ.ഐ.വൈ.എഫ്‌. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗമാണ്‌ ബിരുദാനന്തര ബിരുദധാരിയായ പ്രിജി. ടേണ്‍ വ്യവസ്‌ഥയെ തുടര്‍ന്നാണ്‌ മൂന്നുതവണ വിജയിച്ച ചിറ്റയം ഗോപകുമാറിനെ ഇക്കുറി മത്സരരംഗത്ത്‌ നിന്ന്‌ ഒഴിവാക്കിയത്‌.

Ads by Google
Sunday 08 Mar 2026 11.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google