Sunday, March 15, 2026 Last Updated 13 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.58 AM

ഇറാനിലെ എണ്ണ സംഭരണശാലകള്‍ക്ക് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം: കനത്ത നാശനഷ്ടം

israel, airstrike, iran, oil, depots, tehran

ടെഹ്‌റാന്‍: ഇറാനിലെ എണ്ണ സംഭരണശാലകള്‍ക്ക് നേരേ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ടെഹ്‌റാനിലെയും കറാജിലെയും എണ്ണ സംഭരണശാലകള്‍ക്ക് നേരേയാണ് ശനിയാഴ്ച രാത്രി വൈകി ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് എണ്ണ സംഭരണശാലകളില്‍ വന്‍ തീപ്പിടിത്തമാണുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നേരത്തെ ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിന് നേരേയും വ്യോമാക്രമണം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് ടെഹ്‌റാനിലെ വിവിധ എണ്ണ സംഭരണശാലകള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയത്.ആക്രമണത്തിന് പിന്നാലെ എണ്ണ സംഭരണശാലകളില്‍നിന്ന് വന്‍ സ്‌ഫോടനശബ്ദ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള വീടുകളെ പോലും സ്‌ഫോടനം ബാധിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ടെഹ്‌റാനില്‍ ആക്രമണമുണ്ടായ എണ്ണ സംഭരണശാലയ്ക്ക് സമീപമാണ് രാജ്യത്തെ പ്രധാന എണ്ണശുദ്ധീകരണശാലയും സ്ഥിതിചെയ്യുന്നത്. അതേസമയം, എണ്ണ ശുദ്ധീകരണശാലയ്ക്ക് ആക്രമണത്തില്‍ കേടുപാടുണ്ടായോ എന്നത് വ്യക്തമല്ല.

ടെഹ്‌റാനിലെയും അല്‍ബോര്‍സിലെയും നിരവധി എണ്ണ സംഭരണശാലകള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ എണ്ണ മന്ത്രാലയം പ്രസ്ത്താവനയില്‍ സ്ഥിരീകരിച്ചു. ടെഹ്‌റാനിലെ നിരവധി എണ്ണ സംഭരണശാലകളെയും ഊര്‍ജകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യവും പ്രതികരിച്ചു. ഇതെല്ലാം ഇറാന്റെ സായുധസേനകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളാണെന്നും അതിനാലാണ് ഇവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ അറിയിച്ചു.

Ads by Google
Sunday 08 Mar 2026 11.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google