Sunday, March 15, 2026 Last Updated 14 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Mar 2026 08.52 AM

മധ്യപൂര്‍വ്വേഷ്യന്‍ യുദ്ധം: രാജ്യത്തെ ഇന്ധനവിലയില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

fuel, prices, india, updates

മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ ഇന്ധനക്ഷാമമോ വില കൂട്ടേണ്ട സാഹചര്യമോ ഇന്ത്യയിലില്ലെന്നും ആവശ്യത്തിന് എല്‍.എന്‍.ജി ശേഖരം രാജ്യത്തുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എല്‍.എന്‍.ജി വാഗ്ദാനങ്ങള്‍ ലഭിക്കുന്നത് ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ സഹായകരമാകുന്നുണ്ട്.

നേരത്തെ എണ്ണ ഉല്പാദന കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പരമാവധി എല്‍എന്‍ജി ഉല്പാദനം നടത്തണമെന്നും അത് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് മാത്രമേ കൈമാറാവൂ എന്നും നിര്‍ദേശം നല്‍കി. പൊതുമേഖല കമ്പനികള്‍ ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇത് വില്‍ക്കാവൂ എന്നും നിര്‍ദേശം നല്‍കിയിരുന്നു.

ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയും മാറിവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഇന്ധനത്തിന്റെ സ്‌റ്റോക്ക്, വില, ദീര്‍ഘകാലത്തേക്കുള്ള ലഭ്യത എന്നിവയിലൂന്നി പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി നേരത്തെ അറിയിച്ചിരുന്നു.

Ads by Google
Sunday 08 Mar 2026 08.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google