Sunday, March 15, 2026 Last Updated 32 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.38 PM

കേരളത്തിലെ ശാപാന്തരീക്ഷം മാറ്റിയത്‌ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍: മുഖ്യമന്ത്രി

uploads/news/2026/03/829010/k0.jpg

ആലപ്പുഴ: 2016 ന്‌ മുന്‍പ്‌ കേരളത്തില്‍ പദ്ധതികള്‍ നടക്കില്ലെന്നു കരുതി ജനങ്ങള്‍ നിരാശയിലായിരുന്നെന്നും എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ വന്നതോടെ ആ ശാപാന്തരീക്ഷം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു സര്‍ക്കാര്‍ വന്നാലും ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതല്ലേയെന്നു ചോദിക്കുന്നവര്‍ 2016 ന്‌ മുന്‍പുള്ള അവസ്‌ഥ ചിന്തിക്കണം. നിശ്‌ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലുകളാണ്‌ വന്‍കിട പദ്ധതികള്‍ ഓരോന്നായി യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയിലെ പെരുമ്പളം, കുട്ടനാട്‌ എന്നിവിടങ്ങളില്‍ പെരുമ്പളം പാലം, ആലപ്പുഴ-ചങ്ങനാശേരി റോഡ്‌ എന്നിവയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ പത്തുവര്‍ഷം മുമ്പുള്ള അവസ്‌ഥ നിലവിലെ സ്‌ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വികസനനേട്ടങ്ങള്‍ വ്യക്‌തമായി മനസിലാക്കാന്‍ കഴിയും. ദേശീയപാത വികസനം പോലെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്ത സംസ്‌ഥാനമായി കേരളം മാറിയിരുന്നത്‌ യാദൃച്‌ഛികമല്ല. 2016 നു ശേഷം തടസങ്ങളെല്ലാം നീക്കി അവ നടപ്പാക്കാന്‍ സാധിച്ചത്‌ വ്യക്‌തമായ നയത്തിന്റെ ഭാഗമായിട്ടാണ്‌. കേരളത്തില്‍ ദേശീയപാതയുമായി ബന്ധപ്പെട്ട്‌ ഒന്നും നടക്കില്ല എന്നതായിരുന്നു 2016 ന്‌ മുമ്പുള്ള അവസ്‌ഥ. അതു തിരുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. തടസങ്ങള്‍ക്കു മുന്‍പില്‍ വഴങ്ങിക്കൊടുക്കാതെ നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണു സര്‍ക്കാര്‍ ഇടപെട്ടത്‌.
ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയും നടപ്പാക്കാന്‍ കഴിയില്ലെന്നു കരുതിയ ഒന്നാണ്‌. നമ്മോടൊപ്പം ആരംഭിച്ച മറ്റു സംസ്‌ഥാനങ്ങളെല്ലാം അത്‌ പൂര്‍ത്തിയാക്കിയെങ്കിലും അതിന്റെ തടസങ്ങള്‍പോലും മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. 2016 നു ശേഷം ആ പദ്ധതിക്ക്‌ ജീവന്‍ വയ്‌ക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്‌തു. ഉപേക്ഷിക്കപ്പെട്ട ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയും യാഥാര്‍ഥ്യമായി. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയ്‌ക്കായി 10,000 കോടി രൂപ ചെലവഴിച്ച്‌ നടപ്പാക്കുകയാണ്‌. വയനാട്‌ തുരങ്കപാത പോലെയുള്ള പുതിയ പദ്ധതികളും പുരോഗമിക്കുന്നു. ദേശീയ ജലപാതയുടെ പ്രധാന റീച്ചുകളിലൊന്ന്‌ പൂര്‍ത്തിയായി.
സര്‍ക്കാര്‍ ഇത്തരം വികസന പദ്ധതികളുമായി മുന്നോട്ട്‌ വന്നപ്പോള്‍ വികസനത്തെ എതിര്‍ക്കാനും തടസങ്ങള്‍ സൃഷ്‌ടിക്കാനും ചിലര്‍ ശ്രമിച്ചു. എന്നാല്‍ അതെല്ലാം അതിജീവിച്ച്‌ നിശ്‌ചിത സമയത്തിനുള്ളില്‍ത്തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാം നവകേരളത്തിലേക്കുള്ള യാത്രയിലാണ്‌. അതു സങ്കല്‍പ്പമല്ല, യാഥാര്‍ഥ്യമാക്കാനുള്ളതാണ്‌. അതിന്‌ ജനങ്ങളുടെ പിന്തുണ ഇനിയുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയാനന്തരം സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്‌ എ.സി. റോഡെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധം കുട്ടനാടിന്റെ സമഗ്ര വികസനം സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി വരികയാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

Ads by Google
Saturday 07 Mar 2026 11.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google