Sunday, March 15, 2026 Last Updated 18 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.37 PM

സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രിക്ക്‌ ആമേന്‍ പറഞ്ഞ്‌ തോമസ്‌ കെ. തോമസ്‌ എം.എല്‍.എ.

ആലപ്പുഴ: പുനര്‍നിര്‍മിച്ച ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ ഉള്‍പ്പടെ ഉദ്‌ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസകള്‍കൊണ്ടു മൂടി തോമസ്‌ കെ. തോമസ്‌ എം.എല്‍.എ. സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രിക്ക്‌ അദ്ദേഹം ആമേന്‍ പറഞ്ഞത്‌ സദസില്‍ ചിരിപടര്‍ത്തി. ഒപ്പം ഹല്ലേലൂയ്യ എന്നു പറയാനൊരുങ്ങിയെങ്കിലും മുഴുമിപ്പിച്ചില്ല. കുട്ടനാട്ടിലെ ജനങ്ങള്‍ക്ക്‌ കടപ്പാട്‌ ഒരേയോരാളോടു മാത്രമാണെന്നും അത്‌ മുഖ്യമന്ത്രി പിണറായി വിജയനോടാണെന്നും എം.എല്‍.എ. പറഞ്ഞു. കുട്ടനാടിനായി ഇത്രയധികം പദ്ധതികള്‍ തന്ന മറ്റൊരാളില്ല. എങ്ങനെ നന്ദി പറയണമെന്ന്‌ അറിയില്ലെന്നും എന്‍.സി.പി സംസ്‌ഥാന പ്രസിഡന്റ്‌ കൂടിയായ തോമസ്‌ കെ. തോമസ്‌ പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്‌ഘാടനമായതിനാല്‍ കുട്ടനാടിന്റെ ജനപ്രതിനിധി വലിയ ആവേശത്തിലാണെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

Ads by Google
Saturday 07 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google