Sunday, March 15, 2026 Last Updated 17 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.37 PM

യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോയും പ്രചരിപ്പിച്ച കാസര്‍ഗോഡ്‌ സ്വദേശി പിടിയില്‍

ആലപ്പുഴ: ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോകളും പ്രചരിപ്പിച്ചയാള്‍ പോലീസ്‌ പിടിയില്‍. കാസര്‍ഗോഡ്‌ ഹോസ്‌ദുര്‍ഗ്‌ താലൂക്കില്‍ ചെരുവാത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ കാടന്‍കോട്‌ വീട്ടില്‍ കെ.പി. മനീഷിനെയാണ്‌ കുത്തിയതോട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.
നേരത്തെ സൗഹൃദത്തിലായിരുന്ന പ്രതി പിന്നീട്‌ യുവതിയെ ശല്യംചെയ്യാന്‍ തുടങ്ങിയതോടെ ഇരുവരും അകന്നു. തുടര്‍ന്നാണു പ്രതി യുവതിയുടെ ഭര്‍ത്താവിനെയും മകളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ്‌ ഗ്രൂപ്പ്‌ ക്രിയേറ്റ്‌ ചെയ്‌ത് അശ്ലീല വീഡിയോ അയച്ചുകൊടുത്തും യുവതിയുടെ പേരില്‍ നാലോളം വ്യാജ ഫെയ്‌സ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടാക്കിയും അശ്ലീല ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്‌തത്‌. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. ചേര്‍ത്തല ഡിവൈ.എസ്‌.പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കുത്തിയതോട്‌ പോലീസാണ്‌ പ്രതിയെ പിടിക്കൂടിയത്‌. ഇതിനുമുമ്പ്‌ ഇതേ യുവതിയെ പുറകെ നടന്നു ശല്യപ്പെടുത്തിയ കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്‌.

Ads by Google
Saturday 07 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google