Sunday, March 15, 2026 Last Updated 18 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.37 PM

എ.വി. ഗോപിനാഥ്‌ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍

പാലക്കാട്‌: മുന്‍ ഡി.സി.സി. പ്രസിഡന്റും മുന്‍ കോണ്‍ഗ്രസ്‌ എം.എല്‍.എയുമായ എ.വി. ഗോപിനാഥ്‌ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാനാകും. ഇതു സംബന്ധിച്ച ഫയല്‍ നിയമവകുപ്പ്‌ ദേവസ്വം സെക്രട്ടറിക്കു കൈമാറി.
ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ്‌ പുറത്തിറങ്ങും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാനായിരുന്ന ഡോ.വി.കെ. വിജയന്റെ കാലാവധി കഴിഞ്ഞ പശ്‌ചാത്തലത്തിലാണ്‌ പുതിയ നിയമനം.
അടുത്ത ദിവസം ചുമതലയേല്‍ക്കുമെന്ന്‌ എ.വി. ഗോപിനാഥ്‌ പറഞ്ഞു. മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ എന്തും ചെയ്യാന്‍ തയാറാണ്‌. ഗുരുവായൂരപ്പന്റെ ഭക്‌തനാണ്‌. ഇനി എന്നും സി.പി.എമ്മിനൊപ്പമാണ്‌-അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പെരിങ്ങോട്ടുകുറുശി സ്വതന്ത്ര വികസന മുന്നണി (ഐ.ഡി.എഫ്‌) രൂപീകരിച്ച എ.വി. ഗോപിനാഥ്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി ചേര്‍ന്ന്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ടു പാലക്കാട്ടെ സി.പി.എം. പ്രാദേശിക നേതൃത്വവുമായുള്ള ഗോപിനാഥിന്റെ തര്‍ക്കം തുടരുന്നതിനിടെയാണ്‌ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാനായി നിയമിക്കുന്നത്‌.

Ads by Google
Saturday 07 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google