Sunday, March 15, 2026 Last Updated 18 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.37 PM

ഡോ. വന്ദനാ ദാസ്‌ വധക്കേസ്‌: വിധി 17ന്‌

കൊല്ലം/മുട്ടുചിറ(കോട്ടയം): കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദനദാസ്‌ വധക്കേസില്‍ ഈ മാസം 17ന്‌ കൊല്ലം അഡീഷണല്‍ സെഷന്‍സ്‌ കോടതി വിധി പറയും. കേസിന്റെ അന്തിമവാദം പൂര്‍ത്തിയായി.
മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകള്‍ വന്ദനാ ദാസ്‌ എം.ബി.ബി.എസ്‌. പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ ഹൗസ്‌ സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ്‌ 2023 മേയ്‌ 10ന്‌ പുലര്‍ച്ചെ അക്രമിയുടെ കുത്തേറ്റ്‌ മരിച്ചത്‌. വൈദ്യ പരിശോധനയ്‌ക്കായി പോലീസ്‌ എത്തിച്ച പ്രതി കുടവട്ടൂര്‍ സ്വദേശിയും നെടുമ്പന യു.പി. സ്‌കൂള്‍ അധ്യാപകനുമായിരുന്ന ജി. സന്ദീപ്‌ സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി വന്ദനാ ദാസിനെ പലതവണ ശരീരത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ആശുപത്രിയില്‍ ഉണ്ടായിരുന്ന പോലീസുകാരെയും ജീവനക്കാരെയും പ്രതി ആക്രമിച്ചു. ജോലിയില്‍ നിന്ന്‌ ഇയാളെ വിദ്യാഭ്യാസ വകുപ്പ്‌ പുറത്താക്കിയിരുന്നു. സന്ദീപിന്‌ മാനസിക പ്രശ്‌നം ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സാക്ഷിമൊഴികള്‍ അടക്കം ഹാജരാക്കി പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന്റെ വാദങ്ങളെ എതിര്‍ത്തു. കേസില്‍ 70-ലധികം സാക്ഷികളെയാണ്‌ വിസ്‌തരിച്ചത്‌. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.

Ads by Google
Saturday 07 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google