Sunday, March 15, 2026 Last Updated 17 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.37 PM

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം:നിര്‍ദേശങ്ങളുമായി കേരളം

കൊച്ചി: പ്രധാനമന്ത്രി അടുത്തയാഴ്‌ച കേരളം സന്ദര്‍ശിക്കാനിരിക്കെ സംസ്‌ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. കിനാലൂരില്‍ എയിംസ്‌, പ്രകൃതിക്ഷോഭങ്ങളും കോവിഡും സൃഷ്‌ടിച്ച സാമ്പത്തിക വെല്ലുവിളികള്‍ക്കു പരിഹാരം, അടിസ്‌ഥാന സൗകര്യ വികസനവും പൊതുസേവനവും മെച്ചപ്പെടുത്തി പ്രാദേശികമായ സമതുലന വളര്‍ച്ചയ്‌ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ്‌, ഹൈസ്‌പീഡ്‌ റെയില്‍വേ ലൈനിന്‌ അനുമതി എന്നീ കാര്യങ്ങളില്‍ പ്രധാനമന്ത്രിയില്‍നിന്നുള്ള പ്രഖ്യാപനം പ്രതീക്ഷിച്ചുകൊണ്ടാണ്‌ കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ. വി തോമസ്‌ നിര്‍ദേശം സമര്‍പ്പിച്ചത്‌.
കേരളത്തില്‍ എയിംസ്‌ സ്‌ഥാപിക്കണമെന്നത്‌ പത്ത്‌ വര്‍ഷത്തിലേറെയായി സംസ്‌ഥാനം നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്‌. ഇതിനായി ഭൂമി കണ്ടെത്തി അടിസ്‌ഥാന സൗകര്യങ്ങള്‍ നിറവേറ്റിയ വിവരം സംസ്‌ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്‌. കേന്ദ്രപരിഗണനയിലുള്ള ഈ പദ്ധതിയുടെ പൂര്‍ത്തീകരണം, വര്‍ധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളെയും വയോജന സംരക്ഷണ പോരായ്‌മകളെയും തരണം ചെയ്യാന്‍ സഹായകമാവും. കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോള്‍ ആധുനികവും ഉയര്‍ന്ന ശേഷിയുള്ളതുമായ റെയില്‍ കണക്‌റ്റിവിറ്റി അത്യന്താപേക്ഷിതമാണ്‌.
ഹൈസ്‌പീഡ്‌ അല്ലെങ്കില്‍ സെമി-ഹൈസ്‌പീഡ്‌ റെയില്‍വേ ഇടനാഴി വരുന്നത്‌ യാത്രാ സൗകര്യം വര്‍ധിപ്പിക്കുകയും യാത്രാ സമയം കുറയ്‌ക്കുകയും ലോജിസ്‌റ്റിക്‌സ്‌ കാര്യക്ഷമത മെച്ചപ്പെടുത്തുകയും സുസ്‌ഥിരമായ സാമ്പത്തിക വികസനത്തിന്‌ സംഭാവന നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

Ads by Google
Saturday 07 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google