Sunday, March 15, 2026 Last Updated 18 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.37 PM

എ.ഐ. ദുരുപയോഗവും വിദ്വേഷ പരാമര്‍ശങ്ങളും തടയും: മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍

കൊച്ചി: തെരഞ്ഞെടുപ്പില്‍ എ.ഐയുടെ ദുരുപയോഗം തടയുമെന്നും വിദ്വേഷ പരാമര്‍ശങ്ങള്‍ ഉയര്‍ന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയുണ്ടാകുമെന്നും കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പു കമ്മിഷന്‍ ഗ്യാനേഷ്‌ കുമാര്‍. എസ്‌.ഐ.ആറിനെപ്പറ്റി ആശങ്ക വേണ്ട. നിഷ്‌പക്ഷമായ തെരഞ്ഞെടുപ്പ്‌ നടക്കും. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പ്രത്യേകമായ ആപ്‌ പുറത്തിറക്കിയിട്ടുണ്ട്‌. വിദ്വേഷ പരാമര്‍ശമുണ്ടായാല്‍ പരാതി ഈ ആപ്‌ വഴി അറിയിക്കാം. വിദ്വേഷ പ്രസംഗങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്‌. എസ്‌.ഐ.ആര്‍. സുതാര്യമായാണ്‌ നടപ്പിലാക്കിയത്‌. പേരു വിട്ടുപോയിട്ടുണ്ടെന്ന പരാതിയുള്ളവര്‍ക്കു വിജ്‌ഞാപനം പുറത്തിറങ്ങും വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. സംസ്‌ഥാനത്തെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്‌ഥരും രാഷ്‌ട്രീയക്കാരും ആയി കമ്മിഷന്‍ കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്‌. രാഷ്‌ട്രീയ നേതൃത്വം നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌. അവയെപ്പറ്റി ആലോചിച്ചു തീരുമാനിക്കും. സംസ്‌ഥാനത്ത്‌ 2,69,53,644 വോട്ടര്‍മാരുണ്ട്‌. ഇതില്‍ 1.31 കോടി പുരുഷന്മാരും 1.38 കോടി വനിതകളുമാണ്‌. 277 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്‌- കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പു കമ്മിഷന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Ads by Google
Saturday 07 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google