Sunday, March 15, 2026 Last Updated 0 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 07.32 PM

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമ പെൻഷൻ 3000 രൂപ; കേരളത്തിന് വമ്പൻ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി

കർണാടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്.
rahul gandhi

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്.

കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായമാണ് രാഹുലിന്‍റെ രണ്ടാം ഗ്യാരണ്ടി.

പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കൽ എന്നതാണ് മൂന്നാമത്തെ ഗ്യാരണ്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തിൽ നടപ്പിലാക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വരെ ഇതിലൂടെ സൗജന്യ ഇൻഷുറൻസ് ലഭിക്കുമെന്നും രാഹുൽ വിവരിച്ചു. യുവജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്നതാണ് രാഹുൽ പ്രഖ്യാപിച്ച അഞ്ചാമത്തെ ഗ്യാരണ്ടി.

Ads by Google
Saturday 07 Mar 2026 07.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google