Sunday, March 15, 2026 Last Updated 14 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 05.20 PM

കൊച്ചിയിൽ നങ്കൂരമിട്ട ഇറാൻ കപ്പലിന്‍റെ ദൃശ്യം പകർത്താൻ ശ്രമം; റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവർത്തകർ അറസ്റ്റിൽ

uploads/news/2026/03/828962/5.gif
photo - facebook

കൊച്ചി: കൊച്ചിയില്‍ നങ്കൂരമിട്ട ഇറാന്‍ കപ്പലിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. റിപ്പബ്ലിക് ടിവിയിലെ റിപ്പോര്‍ട്ടര്‍ ശങ്കര്‍, ക്യാമറാമാന്‍ മണി, ബോട്ട് ഡ്രൈവര്‍ വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായി ബോട്ടില്‍ യാത്ര ചെയ്യവെ സിഐഎസ്എഫ് എത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറിയതിനാണ് ഹാര്‍ബര്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

അതേസമയം. ഇറാന്‍ നാവികസേനയുടെ കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കിയത് സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി കൂടി അറിഞ്ഞുകൊണ്ടാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാബിനറ്റ് മീറ്റിങ് യോഗം ഇക്കാര്യം വിലയിരുത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിലെ നാവികര്‍ക്ക് എല്ലാ സൗകര്യവും നല്‍കിയതായി ഇന്ത്യ ഇറാനെ അറിയിച്ചു.

Ads by Google
Saturday 07 Mar 2026 05.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google