Sunday, March 15, 2026 Last Updated 21 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 03.50 PM

ആറ്റുകാല്‍ പൊങ്കാല: മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി; തിരു. കോര്‍പറേഷനിലെ അഞ്ച് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം

uploads/news/2026/03/828952/3.gif
photo - facebook

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല വിവാദത്തില്‍ നടപടിയുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍. മാലിന്യം നീക്കുന്നതില്‍ വീഴ്ച വരുത്തിയ അഞ്ചു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കം രാഷ്ട്രീയ വിവാദമായതോടെയാണ് ജീവനക്കാര്‍ക്കെതിരെ നഗരസഭ നടപടി എടുത്തത്.

ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന, മണക്കാട്,ജഗതി സര്‍ക്കിള്‍ ഓഫീസുകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കൂട്ട നടപടി. ജഗതി സര്‍ക്കിള്‍ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിസ്മി റാണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആശാദിവാഗര്‍ മണക്കാട് സര്‍ക്കിളിലെ രാഖി,ആതിര, പ്രദീപ് എന്നിവരെ മറ്റ് ഓഫീസുകളിലേക്ക് സ്ഥലംമാറ്റി. മാലിന്യം മാറ്റാതെ വീഴ്ച സംഭവിച്ച പ്രദേശത്തെ ചുമതല ഈ ഉദ്യോഗസ്ഥര്‍ക്ക് ആയിരുന്നു. തുടര്‍ന്നാണ് നടപടി.

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിൽ ആറ്റുകാൽ പൊങ്കാലക്കുശേഷം മാലിന്യം മുഴുവൻ നീക്കിയില്ലെന്നു മന്ത്രി വി ശിവൻകുട്ടിയും സിപിഐഎമ്മും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നൽകാൻ ശിവൻകുട്ടി ഇന്നലെ ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റുകാൽ കൗൺസിലർ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കിൽ ഡിവൈഎഫ്ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി. മാലിന്യം നീക്കാൻ സിപിഐഎം നേരിട്ടിറങ്ങുമെന്ന് ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ എ റഹീമും പറഞ്ഞിരുന്നു.

Ads by Google
Saturday 07 Mar 2026 03.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google