Sunday, March 15, 2026 Last Updated 12 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 12.52 PM

അടിസ്ഥാന ശമ്പളം 40000 രൂപയാക്കുന്നത് വരെ നഴ്സുമാരുടെ സമരം തുടരും - യുഎൻഎ

nurse

കോഴിക്കോട്: നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയാക്കുന്നത് വരെ സമരം തുടരുമെന്ന് യുഎൻഎ. അഖിലേന്ത്യാ പ്രസിഡൻ്റ് ജാസ്മിൻ ഷായാണ് ഇക്കാര്യം അറിയിച്ചത്.

28000 രൂപ അടിസ്ഥാന ശമ്പളമാക്കി കരട് വിജ്ഞാപനം ഇറക്കിയാലും പരാതികൾ നൽകാനുള്ള സമയമുണ്ട്. കരട് വിജ്ഞാപനം ഇറക്കി കഴിഞ്ഞാൽ സമരം ആശുപത്രിമാനേജ്‌മെന്റുകൾക്ക് എതിരേയാക്കും. 40000 രൂപ നൽകാൻ തയ്യാറാകുന്ന മാനേജ്മെന്റുകളെ സമരത്തിൽ നിന്നും ഒഴിവാക്കും. - ജാസ്മിൻ ഷാ പറഞ്ഞു.

സമരം രാഷ്ട്രീയപ്രേരിതമാണെന്ന തൊഴിൽ മന്ത്രിയുടെ പ്രസ്താവന വിവരക്കേടാണ്. യുഡിഎഫ് ഭരണകാലത്ത് യുഎൻഎ യുടെ സമരപന്തലിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ വന്നിരുന്നുവെന്നും ജാസ്മിൻ ഷാ പറഞ്ഞു.തൊഴിൽ മന്ത്രി മാനേജ്മെന്റുകൾക്കൊപ്പമാണെന്ന് പറയേണ്ടി വരുമെന്നും ജാസ്മിൻ ഷാ കൂട്ടിച്ചേർത്തു.

Ads by Google
Saturday 07 Mar 2026 12.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google