Sunday, March 15, 2026 Last Updated 23 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.03 AM

തുപ്പൂണിത്തുറയില്‍ നടി ശ്വേതാമേനേയും ബിജെപി പരിഗണിക്കുന്നു ; സാബുജേക്കബിനും മത്സരിക്കാന്‍ സമ്മര്‍ദ്ദം

uploads/news/2026/03/828917/swetha-and-gokul.jpg

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയില്‍ വലിയ അട്ടിമറികള്‍ ലക്ഷ്യമിടുന്ന ബിജെപി സിനിമാ സാംസ്‌ക്കാരിക മേഖലകളിലെ ആളുകളെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കുന്നു. എ ക്ലാസ്സ് മണ്ഡലങ്ങള്‍ക്ക് പിന്നാലെ മറ്റു ചില നിര്‍ണ്ണായക സീറ്റുകളിലും വിജയം കൊണ്ടുവരാനാകുമോ എന്ന കാര്യം ഉള്‍പ്പെടെയാണ് പരിഗണിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടി ശ്വേതാ മേനോനെയും നെടുമങ്ങാട്ട് യുവരാജ് ഗോകുലിനെയും പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കൈമാറിയ 52 മണ്ഡലങ്ങളിലെ പ്രാഥമിക പട്ടികയിലാണ് ശ്വേതാമേനോനും ഉള്‍പ്പെട്ടിരിക്കുന്നത്. ട്വന്റി 20 തലവന്‍ സാബു ജേക്കബ് തൃപ്പൂണിത്തുറയില്‍ മത്സരിക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കിലും, അദ്ദേഹം തയ്യാറായില്ലെങ്കില്‍ ശ്വേതാ മേനോനെ പരീക്ഷിച്ചേക്കും. നെടുമങ്ങാട്ട് യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ യുവരാജ് ഗോകുലിനെ കൊണ്ടുവരുന്നത് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കുട്ടനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്.

തിരുവനന്തപുരത്ത് കരമന ജയന്‍, ജി. കൃഷ്ണകുമാര്‍, രാജശേഖരന്‍ നായര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെതിരെ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തൃശ്ശൂരിലേക്കാണ് പത്മജയെ പരിഗണിക്കുന്നത്. തൃശ്ശൂരില്‍ പത്മജ ഇല്ലെങ്കില്‍ ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വത്തെ സ്ഥാനാര്‍ത്ഥിയാക്കാനാണ് എന്‍.ഡി.എ ലക്ഷ്യമിടുന്നത്. കോഴിക്കോട് നോര്‍ത്തില്‍ നവ്യ ഹരിദാസ്, ഷൊര്‍ണൂരില്‍ ശങ്കു ടി. ദാസ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെ പേര് ആറ്റിങ്ങലിലും ചിറയിന്‍ കീഴിലും കേള്‍ക്കുന്നുണ്ട്. ഇവിടെ ഒരിടത്ത് മത്സരിച്ചേക്കും.

ബി.ഡി.ജെ.എസിന് 30 സീറ്റുകളും ട്വന്റി 20-യ്ക്ക് 10 മുതല്‍ 12 സീറ്റുകള്‍ വരെയും നല്‍കാനാണ് ആദ്യഘട്ട ധാരണ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വൈകുമെങ്കിലും വട്ടിയൂര്‍ക്കാവ് പോലുള്ള എ ക്ലാസ് മണ്ഡലങ്ങളില്‍ പ്രചാരണം നേരത്തെ തുടങ്ങാനാണ് നിര്‍ദ്ദേശം. താരങ്ങളെയും പ്രമുഖ വ്യക്തിത്വങ്ങളെയും അണിനിരത്തി കേരളത്തില്‍ കരുത്തുറ്റ സാന്നിധ്യമാകാനാണ് എന്‍ഡിഎയുടെ ഉന്നം.

Ads by Google
Saturday 07 Mar 2026 11.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google