Sunday, March 15, 2026 Last Updated 19 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.43 AM

ദേവലോകത്ത്‌ വിശുദ്ധ മൂറോന്‍ കൂദാശയ്‌ക്ക്‌ ഒരുക്കം തുടങ്ങി

uploads/news/2026/03/828910/7.jpg

കോട്ടയം: ഓര്‍ത്തഡോക്‌സ്‌ സഭാ ആസ്‌ഥാനമായ ദേവലോകം കാതോലിക്കേറ്റ്‌ അരമന ചാപ്പലില്‍ 27നു നടക്കുന്ന വിശുദ്ധ മൂറോന്‍ കൂദാശയ്‌ക്ക്‌ ഒരുക്കം തുടങ്ങി.
വിശുദ്ധ മൂറോന്‍ തയാറാക്കുന്ന പ്രത്യേക സ്‌ഥലത്തിന്റെ ശുദ്ധീകരണ ശുശ്രൂഷ പൗരസ്‌ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ ബാവ നിര്‍വഹിച്ചു.
ഡോ.ജോസഫ്‌ മാര്‍ ദിവന്നാസിയോസ്‌, ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌, ഡോ.ഗീവര്‍ഗീസ്‌ മാര്‍ ബര്‍ന്നബാസ്‌ എന്നിവര്‍ സഹകാര്‍മ്മികരായി.
ദേവലോകം അരമന മാനേജര്‍ ഫാ.യാക്കോബ്‌ റമ്പാന്‍, അസിസ്‌റ്റന്റ്‌ മാനേജര്‍ ഫാ.ഗീവര്‍ഗീസ്‌ ജോണ്‍സണ്‍, ഫാ.അശ്വിന്‍ ഫെര്‍ണാണ്ടസ്‌, വൈദിക സെമിനാരി വിദ്യാര്‍ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.
വിശുദ്ധ മൂറോന്‍ കൂദാശയ്‌ക്കായി കൊല്ലം ഭദ്രാസനാധിപന്‍ ഡോ.ജോസഫ്‌ മാര്‍ ദിവന്നാസിയോസ്‌ അധ്യക്ഷനായ സമിതി പ്രവര്‍ത്തനം തുടങ്ങി. ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌, സഖറിയാ മാര്‍ സേവേറിയോസ്‌, ഫാ.മത്തായി റമ്പാന്‍, ഫാ.യൂഹാനോന്‍ റമ്പാന്‍, ഫാ.യാക്കോബ്‌ റമ്പാന്‍, ഫാ.അശ്വിന്‍ ഫെര്‍ണാണ്ടസ്‌, ഫാ.അലക്‌സാണ്ടര്‍ പി. ഡാനിയേല്‍, ഫാ.സാമുവല്‍ ജോര്‍ജ്‌, ഫാ.ഗീവര്‍ഗീസ്‌ ജോണ്‍സണ്‍, ഫാ.ജോബിന്‍ വര്‍ഗീസ്‌, ഫാ.കുര്യാക്കോസ്‌ ജോര്‍ജ്‌, ഫാ.നോബിന്‍ ഫിലിപ്‌ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍. എട്ടു വര്‍ഷത്തിനുശേഷമാണ്‌ സഭയില്‍ വിശുദ്ധ മൂറോന്‍ കൂദാശ നടക്കുന്നത്‌.

Ads by Google
Saturday 07 Mar 2026 10.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google